breaking news New

സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡുകൾ പ്രഖ്യാപിച്ചു

പഠനത്തോടൊപ്പം മികച്ച സാമൂഹ്യ-ജീവകാരുണ്യ-ജൈവ വൈവിദ്ധ്യ പ്രവർത്തനങ്ങൾ നടത്തുന്ന നല്ല സാമൂഹ്യ പ്രതിബദ്ധതയുള്ള സന്നദ്ധ പ്രവർത്തകാരായ സ്കൂൾ-കോളജ് വിദ്യാർത്ഥികൾക്കുള്ള മാസ്റ്റേഴ്സ് ഫൗണ്ടേഷന്റെ നാലാമത് സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡുകൾ പ്രഖ്യാപിച്ചു.

വിജയികൾ:-

കോളജ് വിഭാഗം:

വിബിൻ ജോൺ - വയനാട്,അമ്പലവയൽ,അപ്പക്കോട്ട് വീട്ടിൽ എ.സി.ജോണിന്റെയും ലിസിയുടേയും മകൻ സുൽത്താൻ ബത്തേരി ഡൗ ബോസ് കോളജിലെ എം.എസ്സ്.ഡബ്ലിയു പി.ജി.വിദ്യാർത്ഥി.

ഹയർ സെക്കൻററി വിഭാഗം:-

കുമാരി ജൊവാന ജുവൽ എം.-വയനാട് ഒണ്ടയങ്ങാടി,അനുഗ്ര വില്ലയിൽ മനോഷ് കുമാർ പി.യുടേയും അനുമോളിന്റെയും മകളായ ജൊവാന മാനന്തവാടി ഗവ:വി.എച്ച്.എസ്.എസ്.ലെ +2 വിദ്യാർത്ഥിനിയും സാമൂഹ്യ പ്രവർത്തകയും,
എഴുത്തുകാരിയുമാണ്.

എച്ച്.എസ്.വിഭാഗം:-

കുമാരി ധന ലക്ഷ്മി സി.
കാസർഗോട് ചെറുത്തൂർ അരയാലിൻ കിഴക്കേതിൽ ബിനോയ് സി.ഡി.യുടേയും,സജനയുടേയും മകൾ കുട്ടമത്ത് ജി.എച്ച്.എസ്.എസ്.ലെ എസ്.എസ്.എൽ.സി.വിദ്യാർത്ഥിനി

എൽ.പി.വിഭാഗത്തിൽ:-

കുമാരി ദേവിക കെ.പി.
കോഴിക്കോട് വേങ്ങേരി ദേവകി നിലയത്തിൽ ദീപക് കെ.പി.യുടേയും സിൻസിയുടേയും മകൾ മാലപ്പറമ്പ ലിറ്റിൽ കിംഗ്സ് ആഗ്ലോ ഇൻഡ്യൻ സ്കൂളിലെ മാതൃകാ പരിസ്ഥിതി പ്രവർത്തക മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി,
എന്നിവരാണ് 2025 ലെ സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാര വിജയികൾ.

എൽ.പി.വിഭാഗത്തിൽ ആദ്യമായാണ് ശിഷ്യ ശ്രേഷ്ഠ അവാർഡ് നൽകുന്നത്.സാമൂഹ്യ പ്രതിബദ്ധതയുള്ള കുട്ടികളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന മൂന്നാം ക്ലാസ്സുകാരി ദേവിക കെ.പി.ആണ് സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനി.

ലഹരി ഉപയോഗവും,അക്രമവും,പീഡനങ്ങളും,ആത്മഹത്യയും വർദ്ധിയ്ക്കുന്ന ഈ കാലഘട്ടത്തിൽ രാഷ്ട്രീയ-സാമൂഹ്യ -സമുദായ-ഔദ്യോഗിക മേഖലകളിൽ മാതൃക സാമൂഹ്യ പ്രവർത്തകരെ വളർത്തിക്കൊണ്ടുവരുക എന്നതാണ് സംസ്ഥാന ശിഷ്യ ശേഷ്ഠ പുരസ്കാര വിതരണത്തിന്റെ മുഖ്യ ലക്ഷ്യം.

ഏപ്രിൽ മാസം നടക്കുന്ന ചടങ്ങിൽ വിജയികളെ പ്രശസ്തിപത്രവും ,മെമന്റെയും ,ട്രോഫിയും,കാഷ് അവാർഡും നൽകി പൊന്നാട അണിയിച്ച് അനുമോദിക്കുമെന്ന് സംസ്ഥാന ശിഷ്യ ശ്രേഷ്o പുരസ്കാരം ചീഫ് കോഡിനേറ്റർ കെ.ജി.റെജി അറിയിച്ചു.

ലഹരിയുടെയും വികലമായ സംഘടനാ പ്രവർത്തനങ്ങളിലൂടെയും മൂല്യചുതിയിൽപ്പെട്ട വിദ്യാർത്ഥികളും,യുവാക്കളും,
സമൂഹവും ഹൃദയഭേദകമായ വൈകൃതങ്ങൾ കാണിക്കുന്ന ഈ കാലഘട്ടത്തിൽ മക്കളെ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നന്മയിലേക്ക് നയിക്കുന്ന സുമനസ്സുകളായ രക്ഷിതാക്കളേയും,അദ്ധ്യാപകരേയും,ഉദ്യോഗസ്ഥരേയും,സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരേയും മാസ്റ്റേഴ്സ് ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റി അനുമോദിച്ചു.

റിട്ടയർഡ് അദ്ധ്യാപകനും എസ്സ്.സി.ഈ.ആർ.റ്റി.യുടേയും സാക്ഷരതാ മിഷന്റെയും മുൻ പാഠപുസ്തക നിർമ്മാണ സമിതി അംഗവും വ്യത്യസ്ത സാമൂഹ്യ പ്രവർത്തകനുമായ മണിമാഷ് എന്നറിയപ്പെടുന്ന കെ.ജി.റെജിയാണ് കേരളത്തിൽ സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡിന് തുടക്കം കുറിച്ചത്.

അടുത്ത വർഷത്തേക്കുള്ള സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡിന്റെ അപേക്ഷയ്ക്കും,വിശദവിവരങ്ങൾക്കും 9048685287 എന്ന നമ്പറിൽ വിളിയ്ക്കുക.


Image
Image
Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5