നിങ്ങളുടെ ഫോണോ പഴ്സോ വീണ സ്ഥലത്തിനടുത്ത് കറുപ്പും മഞ്ഞയും നിറത്തിലുള്ള റെയില്‍ തൂണുകളുണ്ടാകും. കറുപ്പും മഞ്ഞയും നിറത്തിലുള്ള റെയില്‍ തൂണുകളിലെല്ലാം ഓരോ നമ്പരുകളുമുണ്ടാകും. തൂണുകളിലെ നമ്പര്‍ ശ്രദ്ധിച്ചാല്‍ നഷ്ടമായ നമ്മുടെ സാധനങ്ങള്‍ കണ്ടെത്താന്‍ സഹായകമാകും.
കറുപ്പും മഞ്ഞയും നിറത്തിലുള്ള റെയില്‍ തൂണുകളിലെ നമ്പര്‍ ട്രെയിനിന്റെ ടിടിഇയെ കാണിക്കുക. അടുത്തുള്ള സ്റ്റേഷന്റെ പേര് ടിടിഇ പറഞ്ഞുതരും. തുടര്‍ന്ന് അവിടെയെത്തി നഷ്ടമായ വസ്തു കണ്ടെത്താന്‍ കഴിയുന്നതാണ്.
ഇത് കൂടാതെ റെയില്‍വേ പോലീസ് ഫോഴ്സ് ഹെല്‍പ്പ്ലൈന്‍ നമ്പര്‍ 182 അല്ലെങ്കില്‍ റെയില്‍വേ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ 139 എന്നിവയില്‍ വിളിച്ച് അറിയിച്ചാലും മതിയാകും. അത്തരത്തില്‍ റെയില്‍വേ ഹെല്‍പ്പ്ലൈന്‍ നമ്പരില്‍ അറിയിച്ചാല്‍ നിങ്ങളുടെ നഷ്ടപ്പെട്ട സാധനം പോലീസ് ബന്ധപ്പെട്ട സ്ഥലത്ത് നിന്ന് കണ്ടെത്തും.
ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോള്‍ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം പരമാവധി സൂക്ഷിക്കാറുമുണ്ട് : എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ യാത്രചെയ്യുന്നതിനിടെ ട്രെയിനില്‍ നിന്നും വിലപ്പെട്ട സാധനങ്ങള്‍ നഷ്ടമായാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങൾക്കറിയാമോ ?
Advertisement

Advertisement

Advertisement

