96 വയസ്സായിരുന്നു.ഹൃദയാഘാതത്തിനെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
ഇന്ത്യയിലെ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ട ആദ്യത്തെ ജഡ്ജിയാണ് അദ്ദേഹം. 1989 മുതല്‍1994 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു.
പഞ്ചാബ്-ഹരിയാന ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് ഔദ്യോഗിക വസതിക്കായി അമിതമായി പണം ചെലവഴിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ജസ്റ്റിസ് രാമസ്വാമിക്കെതിരെ ഇംപ്ീച്ച്മെന്റ് പ്രമേയം കൊണ്ടു വന്നത്.
സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സാവന്ത് കമ്മിറ്റി, രാമസ്വാമിക്കെതിരെ ഉന്നയിച്ച 14 ആരോപണങ്ങളില്‍ 11 ഉം ശരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഇളയമകന്‍ സഞ്ജയ് രാമസ്വാമി അഭിഭാഷകനാണ്.
സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി രാമസ്വാമി അന്തരിച്ചു
Advertisement

Advertisement

Advertisement

