ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി ദുബൈയില്‍ വാഹനമോടിക്കുന്നവരോട് ഇതുസംബന്ധിച്ചു പ്രത്യേക നിര്‍ദ്ദേശം നല്‍കി.
1. നോമ്പുതുറന്നു വലിയ ഭക്ഷണം കഴിച്ച ഉടനെ വാഹനമോടിക്കുന്നത് ഒഴിവാക്കുക.
2. നോമ്പ് സമയങ്ങളില്‍ ക്ഷമയോടെ വാഹനമോടിക്കുക.
3. മുന്നിലുള്ള വാഹനത്തില്‍നിന്ന് സുരക്ഷിതമായ അകലം പാലിക്കുക.
4. പോകേണ്ട സ്ഥലം ആസൂത്രണം ചെയ്ത് ഏറ്റവും അനുയോജ്യമായ ഗതാഗത രീതി തിരഞ്ഞെടുക്കുക.
5. റോഡില്‍ ശാന്തത പാലിക്കുകയും മറ്റു ഡ്രൈവര്‍മാരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക.
6. പുണ്യമാസത്തില്‍ സഹിഷ്ണുതയും ബഹുമാനവും കാത്തുസൂക്ഷിക്കുക.
7. എസി പ്രവര്‍ത്തിപ്പിച്ചു ഗ്ലാസ്സുകള്‍ പൂര്‍ണ്ണമായി അടച്ചിട്ട് വാഹനത്തിനുള്ളില്‍ ഉറങ്ങരുത്. ഇത് ശ്വാസംമുട്ടലിനും മരണത്തിനുംവരെ കാരണമായേക്കും.
ഗള്‍ഫ് നാടുകളില്‍ വാഹനമോടിക്കുന്നവര്‍ നോമ്പ് കാലത്ത് ഏഴുകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം
Advertisement

Advertisement

Advertisement

