breaking news New

ശബരിമല തീര്‍ഥാടകര്‍ക്ക് വിഷുക്കൈനീട്ടമായി അയ്യപ്പ സ്വാമിയുടെ സ്വര്‍ണ ലോക്കറ്റ് ഏപ്രില്‍ 14ന് സന്നിധാനത്തു പുറത്തിറക്കും

ഇന്നലെ ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം ഇതിന് അനുമതി നല്‍കി. ദേവസ്വം ബോര്‍ഡിനു വേണ്ടി ജിആര്‍ടി (തമിഴ്‌നാട്), കല്യാണ്‍ (കേരളം) എന്നിവയാണ് 1, 2, 4, 6, 8 ഗ്രാം ലോക്കറ്റുകള്‍ പുറത്തിറക്കുന്നത്. സന്നിധാനത്തെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ് വഴിയാണു വില്‍പന. ഓണ്‍ലൈനായും ദേവസ്വം ഓഫിസില്‍ പണമടച്ചും വാങ്ങാം. ശ്രീകോവിലില്‍ പൂജിച്ച ശേഷമാണ് ലോക്കറ്റുകള്‍ ഭക്തര്‍ക്കു നല്‍കുക.


വില്‍ക്കുന്ന ലോക്കറ്റുകളുടെ നിശ്ചിത ശതമാനം തുക ദേവസ്വം ബോര്‍ഡിനു ലഭിക്കും. ലോക്കറ്റുണ്ടാക്കാന്‍ ദേവസ്വത്തിന്റെ സ്വര്‍ണം ഉപയോഗിക്കാത്തതിനാല്‍ ഹൈക്കോടതിയുടെ അനുമതി ആവശ്യമില്ലെന്ന നിയമോപദേശപ്രകാരം വിഷുവിനു തന്നെ ലോക്കറ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജികുമാര്‍ എന്നിവര്‍ പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5