breaking news New

നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയായി കണ്ടെത്തിയ ഉത്തർപ്രദേശ് സ്വദേശിനിയുടെ വധശിക്ഷ യുഎഇയിൽ നടപ്പിലാക്കി

ഷഹ്സാദിയ എന്ന സ്ത്രീയ്ക്കാണ് വധശിക്ഷ വിധിച്ചത്. ഇവരെ ഫെബ്രുവരി 15ന് തൂക്കിലേറ്റിയതായി ഡൽഹി ഹൈക്കോടതി സ്ഥിരീകരിച്ചു.

യുഎഇയിലെ പരമോന്നത കോടതി ശിക്ഷ ശരിവച്ചതായി വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഫെബ്രുവരി 28നാണു വധശിക്ഷ നടപ്പാക്കിയ വിവരം അറിയിച്ചുള്ള ഔദ്യോഗിക സന്ദേശം യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ലഭിച്ചതെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) ചേതൻ ശർമ അറിയിച്ചു. മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ മാർച്ച് 5നു സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“യുഎഇയിൽ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ പൗരയായ ശ്രീമതി ഷഹ്‌സാദിക്ക് വധശിക്ഷ വിധിച്ചു. യുഎഇയിലെ പരമോന്നത കോടതിയായ കാസേഷൻ കോടതി ശിക്ഷ ശരിവച്ചു. യുഎഇ സർക്കാരിന് ദയാഹർജികളും മാപ്പ് അപേക്ഷകളും അയയ്ക്കുന്നതുൾപ്പെടെ സാധ്യമായ എല്ലാ നിയമസഹായവും എംബസി ശ്രീമതി ഷഹ്‌സാദിക്ക് നൽകി,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഷഹ്സാദിയുടെ പിതാവ് മകളുടെ അവസ്ഥ അറിയാനായി കോടതിയെ സമീപിച്ചതിനെ തുടർന്നാണു വധശിക്ഷയുടെ വിവരം ലഭിച്ചത്. ഇന്ത്യൻ ദമ്പതികളുടെ കുട്ടിയുടെ മരണത്തിൽ ഷഹ്സാദി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ ഷഹ്സാദി 2021ലാണ് അബുദാബിയിൽ എത്തിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഉസൈർ എന്നയാളാണ് ഷഹ്സാദിയെ അബുദാബിയിലേക്ക് കൊണ്ടുവന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5