വില കൂടുതൽ കാരണം പലപ്പോഴും വിമാനത്താവളങ്ങളിൽ നിന്ന് ഭക്ഷണം വാങ്ങാൻ തന്നെ ആളുകൾ ബുദ്ധിമുട്ടാറുണ്ട്. സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികം വിലയാണ് പലപ്പോഴും ഭക്ഷണ സാധനത്തിന്. ഇതിന് പരിഹാരമായാണ് ഉഡാൻ യാത്രി കഫേ ആരംഭിച്ചത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് രാജ്യത്ത് കൊൽക്കത്ത വിമാനത്താവളത്തിൽ ആദ്യമായി ഉഡാൻ കഫേ പ്രവർത്തനം തുടങ്ങിയത്. ഇത് വൻ വിജയമായിരുന്നു. തുടർന്നാണ് പദ്ധതി രാജ്യത്താകമാനം വ്യാപിപ്പിക്കാൻ സർക്കാർ പദ്ധതിയിട്ടത്. ഇപ്പോഴിതാ ചെന്നൈ വിമാനത്താവളത്തിലും ഉഡാൻ കഫേയുടെ പ്രവർത്തനം തുടങ്ങി.
കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവാണ് കഫേയുടെ ഉദ്ഘാടനം നിർവഹിച്ചത്. അടുത്ത് തന്നെ ഉഡാൻ കഫേ ഡൽഹി വിമാനത്താവളത്തിലായിരിക്കും തുടങ്ങുക എന്നാണ് റിപ്പോർട്ട്. മറ്റുള്ള വിമാനത്താവളങ്ങളിലും അധികം വൈകാതെ ഉഡാൻ കഫേകൾ പ്രവർത്തനം ആരംഭിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചെന്നൈ വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ ചെക്കിംഗ് ഏരിയക്ക് സമീപത്തായാണ് ഉഡാൻ കഫേ സ്ഥിതി ചെയ്യുന്നത്. 10 രൂപക്ക് കുടിവെള്ളവും ചായയും 20 രൂപക്ക് കോഫി, സമൂസ, മധുരപലഹാരം എന്നിവയാണ് ഈ കഫേകളിൽ ലഭിക്കുക.
വിമാനത്താവളത്തിലെ ഭക്ഷണത്തിന് വൻ വില ഈടാക്കുന്നത് സംബന്ധിച്ച് പലകോണുകളിൽ നിന്നും പരാതികളുടെ പ്രവാഹമായിരുന്നു. ഇതോടെയാണ് ഇതിന് പരിഹാരം കാണാൻ അധികൃതർ തീരമാനിച്ചത്. ഇതോടെയാണ് ഉഡാൻ കഫേകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. എല്ലാതരം യാത്രക്കാർക്കും വിമാനത്താവളത്തിൽ നിന്നും ലഘുഭക്ഷണം നൽകാൻ ഉദ്ദേശിച്ചാണ് കഴിഞ്ഞ വർഷം മുതൽ ഉഡാൻ യാത്രി കഫേകൾ തുടങ്ങിയത്.
ഉഡാൻ യാത്രി കഫേയ്ക്ക് തുടക്കമായി ; കൊൽക്കത്ത വിമാനത്താവളത്തിൽ തുടങ്ങി ഇന്ന് ഇവിടെ വരെ എത്തി ...
Advertisement

Advertisement

Advertisement

