കാലിഫോർണിയയിലെ വാഹനനിർമാതാക്കളായ അലെഫ് എയ്റോനോട്ടിക്സ് എന്ന കമ്പനിയാണ് ലോകത്തിലെ ആദ്യ പറക്കും ഇലക്ട്രിക് കാറിന്റെ പരീക്ഷണയോട്ടം നടത്തിയത്.
സയൻസ് ഫിക്ഷൻ സിനിമയിൽ മാത്രം നമ്മൾ കണ്ടിരുന്ന വാഹനം പറന്നുയരുന്ന വീഡിയോ ഇതിനകം തന്നെ നിരവധിയാളുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടിരിക്കുന്നത്.
ലോകത്തിലെ ആദ്യത്തെ ‘റിയൽ ഫ്ലൈയിങ് കാർ’ ആണിതെന്നാണ് അലെഫ് എയ്റോനോട്ടിക്സ് അവകാശപ്പെടുന്നത്. പറക്കും തളികയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വാഹനം ടേക്ക് ഓഫ് ചെയ്യുന്നതും , മറ്റൊരു വാഹനത്തിനു മുകളിലൂടെ പറക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
മൈതാനത്തിലൂടെയും റോഡിലൂടെയും വാഹനം പറക്കുന്നതും വീഡിയോയിലുണ്ട്. മുമ്പും പറക്കുന്ന വാഹനങ്ങൾ എത്തിയിട്ടുണ്ടെങ്കിലും അവയ്ക്ക് ടേക്ക് ഓഫ് ചെയ്യാൻ കുറച്ചു ദൂരം സഞ്ചരിക്കേണ്ട ആവശ്യകത ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന വാഹനത്തിന് വെർട്ടിക്കൽ ടേക്ക് ഓഫ് സാധ്യമാകും ഇത് വീഡിയോയിൽ ദൃശ്യമാണ്.
അലെഫ് എയ്റോനോട്ടിക്സ് 2022 ൽ പ്രദർശിപ്പിച്ച മോഡൽ എയുടെ പ്രോട്ടോടൈപ്പ് വേർഷനായ മോഡൽ സീറോ അൾട്രാലൈറ്റ് എന്ന മോഡലാണ് ഇപ്പോൾ പരീക്ഷണത്തിന് ഉപയോഗിച്ചതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഇതിനകം തന്നെ 3,000 പ്രീ–ഓർഡറുകൾ കമ്പനിക്ക് ലഭിച്ചു. കാറിന്റെ വില ഏദേശം 2.5 കോടി രൂപ (3,00,000 ഡോളർ)യാണ്. ഇത് അടുത്ത വർഷം വിതരണം തുടങ്ങുമെന്നും കൂടാതെ 2035 ൽ മറ്റൊരു മോഡൽ കൂടി വാഹന വിപണിയിലെത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Video link : youtu.be/fK_WaeXprrk?feature=shared
നിരത്തുകളിൽ മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കിൽ പെട്ട് കിടക്കുമ്പോൾ കാർ ഒന്ന് പറന്ന് പൊങ്ങിയിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ ? ഇനി അത് സ്വപ്നമോ ആഗ്രഹമോ അല്ല : പറക്കും കാർ യാഥാർഥ്യമായിരിക്കുന്നു !!
Advertisement

Advertisement

Advertisement

