മരിക്കുമ്പോള്‍ മനുഷ്യന്റെ തലച്ചോറില്‍ നിന്ന് ഒരു പ്രത്യേക തരം എനര്‍ജി പുറത്തേക്ക് പ്രവഹിക്കുന്നു എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. ആത്മാവ് ശരീരത്തെ വിട്ടുപോകുന്നതാണ് ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്. അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയിലെ അനസ്തീഷ്യാ വിദഗ്ധനായ ഡോ.സ്റ്റുവര്‍ട് ഹാമറോഫാണ് ഇത് സംബന്ധിച്ച പ്രധാനപ്പെട്ട പല കാര്യങ്ങളും പുറത്തു വിട്ടിരിക്കുന്നത്. ആശുപത്രിയില്‍ മരിച്ച രോഗികളുടെ തലച്ചോറില്‍ നടത്തിയ ഗവേഷണങ്ങളുടെ ഫലമായിട്ടാണ് അവര്‍ ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയിരിക്കുന്നത്.
അതീവ ഗുരുതരമായ രീതിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചില രോഗികളുടെ തലച്ചോറില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നതിന് മുമ്പ് സെന്‍സറുകള്‍ സ്ഥാപിച്ചാണ് ഗവേഷകര്‍ ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഈ രോഗികളുടെ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും പൂജ്യത്തിലേക്ക് താഴ്ന്നതിന് ശേഷമുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നിരീക്ഷിച്ചത്. അപ്പോഴാണ് മരിക്കുമ്പോള്‍ മരിച്ചവരുടെ തലച്ചോറില്‍ നിന്ന് ഒരു പ്രത്യേക തരം എനര്‍ജി പുറത്തേക്ക് പ്രവഹിക്കുന്നതായി കണ്ടെത്തിയത്.
ഇത് ഒന്നുകില്‍ മരണത്തോട് അടുത്ത അവസ്ഥയോ അല്ലെങ്കില്‍ ആത്മാവ് ശരീരത്തെ വിടുന്നതോ ആയിരിക്കാമെന്നാണ് ഡോ.സ്റ്റുവര്‍ട്ടും മറ്റ് ഗവേഷകരും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
ഡോക്ടർ വിശ്വസിക്കുന്നത് ബോധം സംഭവിക്കുന്നത് ആഴമേറിയ ക്വാണ്ടം തലത്തിലാണ് എന്നാണ്. അനസ്തേഷ്യ, ഗാഢനിദ്ര അല്ലെങ്കില്‍ മരണത്തോടടുത്ത അനുഭവങ്ങള്‍ പോലുള്ള താഴ്ന്ന ഊര്‍ജ്ജാവസ്ഥകളില്‍ പോലും ആളുകള്‍ക്ക് അവബോധം ഉള്ളതായിട്ടാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. രോഗികളുടെ മരണാവസ്ഥ രേഖപ്പെടുത്തി ഒന്ന് മുതല്‍ 20 മിനിട്ട് വരെ അവരുടെ ശരീരത്തില്‍ ഊർജ്ജ വർദ്ധന രേഖപ്പെടുത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞു എന്നാണ് ഈ വിദഗ്ധ സംഘം അവകാശപ്പെടുന്നത്.
ഒരു രോഗിയുടെ ഹൃദയമിടിപ്പ് നിലച്ചതിന് ശേഷവും അയാളുടെ തലച്ചോറ് ഗാമാസിന്‍ക്രണി എന്നറിയപ്പെടുന്ന പ്രവര്‍ത്തനം കാഴ്ച വെച്ചു എന്നാണ് ഡോ.സ്റ്റുവര്‍ട് അവകാശപ്പെടുന്നത്. 30 മുതല്‍ 90 സെക്കന്‍ഡ് വരെ അത് നിലനിന്നിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഏതായാലും മനുഷ്യന്റെ ആത്മാവിനെ തേടിയുള്ള യാത്രകള്‍ക്ക് ഇത്തരം ഗവേഷണങ്ങളോടെ വിരാമം ആകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അങ്ങനെ അതിന് ഒരു ഉത്തരമായി : ആത്മാവ് സത്യമാണെന്ന് സ്ഥിരീകരിച്ച് ശാസ്ത്രലോകം !!
Advertisement

Advertisement

Advertisement

