എല്‍ഡിഎല്‍ എന്ന ചീത്ത കൊളസ്‌ട്രോളും എച്ച്ഡിഎല്‍ എന്ന നല്ല കൊളസ്‌ട്രോളും നമ്മുടെ ശരീരത്തിലുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുന്ന കൊളസ്‌ട്രോള്‍ ഹൃദയത്തെ ബാധിക്കും പക്ഷാഘാതത്തിനും ഇത് കാരണമാകാം. കൊളസ്‌ട്രോള്‍ അമിതമായാല്‍ വ്യായാമത്തിലൂടെ അത് കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ നമ്മള്‍ കണ്ടിട്ടില്ലേ.. മീന്‍ കഴിക്കാന്‍ ഇഷ്ടമുള്ളവരാണെങ്കില്‍ ചില മീന്‍ കഴിക്കുന്നത് ഈ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ബെസ്റ്റാണ് ചൂര. അതേസമയം നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ ആറ്റുമീനെന്നും അറിയപ്പെടുന്ന പുഴമീനും കഴിക്കാം. ചൂരയിലും പുഴമീനിലും രണ്ടിലും ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുണ്ട്. അയലയും ഇതില്‍ പിന്നിലല്ല. കൊളസ്‌ട്രോള്‍ കുറയ്ക്കാനായി സഹായിക്കുന്ന മീനാണ് അയല.
കാഴ്ചയില്‍ മത്തി പോലെ തോന്നിക്കുന്ന വൈറ്റമിന്‍ ഡി സമ്പുഷ്ടമായ ഹെറിങ്ങ് ഫിഷില്‍ രണ്ടിനം പ്രധാനപ്പെട്ട ഫാറ്റി ആസിഡുകളുണ്ട്. ഇവ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കും, ഒപ്പം ഹൃദയവും സേഫ്.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാണോ ? എങ്കിൽ മീൻ കഴിച്ച് തുടങ്ങിക്കോളൂ ; എല്ലാ മീനും അല്ല ചില മീനുകൾ ...
Advertisement

Advertisement

Advertisement

