breaking news New

പലതരം തട്ടിപ്പുകളാണ് ദിനംപ്രതി നടക്കുന്നത് : അതിനാല്‍ തന്നെ എല്ലാ പണ ഇടപാടുകളിലും ജാഗ്രത പാലിക്കേണ്ടതുണ്ട് : പരിചയമില്ലാത്ത ബാങ്കില്‍ നിന്നും നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തില്‍ മെസേജുകള്‍ വന്നാല്‍ സൂക്ഷിക്കണം

നിങ്ങള്‍ അക്കൗണ്ട് എടുത്തിട്ടില്ലാത്തതോ അതോ യാതൊരുതരത്തിലും ഒരു ഇടപാടുകളും നടത്തിയിട്ടില്ലാത്തതുമായ ബാങ്കുകളില്‍ നിന്നും മെസേജുകള്‍ വന്നാല്‍ തീര്‍ച്ചയായും സൂക്ഷിക്കണം.

ഇതും തട്ടിപ്പിന്റെ ഒരു രീതിയാകാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്ക് നൽകിയ മുന്നറിയിപ്പില്‍ പറയുന്നത്. ഇങ്ങനെ എന്തെങ്കിലും സന്ദേശങ്ങള്‍ എത്തിയാല്‍ ഉടനെ തന്നെ ബാങ്കിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് എസ്ബിഐ. ആ അകൗണ്ടിന്റെ വിവരങ്ങളും പങ്കിടണമെന്ന് ബാങ്ക് നിര്‍ദ്ദേശിച്ചു. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ പരാതി നല്‍കണമെന്നാണ് എസ്ബിഐ പറഞ്ഞിട്ടുണ്ട്.

അത്തരം സന്ദേശങ്ങള്‍ ലഭിച്ചതിന് ശേഷം വല്ല കോളുകള്‍ വരുകയോ വ്യക്തിഗത വിവരങ്ങളോ ഒടിപിയോ ചോദിക്കുകയോ ചെയ്താല്‍ അത് ഒരു കാരണവശാലും പങ്കിടരുതെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുരൂഹമായി ലഭിക്കുന്ന എസ്എംഎസുകളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്ബിഐ നല്‍കുന്ന മുന്നറിയിപ്പുകള്‍

എസ്ബിഐ ഒരിക്കലും എസ്എംഎസിലൂടെയോ കോളിലൂടെയോ വ്യക്തിഗത വിവരങ്ങള്‍ ചോദി്ക്കില്ല
സ്വകാര്യ വിവരങ്ങളോ ബാങ്കിംഗ് വിശദാംശങ്ങളോ പങ്കിടാന്‍ ആവശ്യപ്പെടുന്ന ഇമെയിലുകള്‍/എസ്എംഎസ് എന്നിവയോട് പ്രതികരിക്കരുത്.

ഏത് പ്രശ്‌നത്തിനും, എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന കസ്റ്റമര്‍ കെയര്‍ നമ്പറുകളില്‍ മാത്രം ബന്ധപ്പെടുക.

ഉപഭോക്താക്കള്‍ അവരുടെ നെറ്റ് ബാങ്കിംഗ് ഐഡിയിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
എസ്ബിഐ ഒരിക്കലും സന്ദേശങ്ങളോടൊപ്പം ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് നല്‍കാറില്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5