ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ കോട്വാലി പ്രദേശത്തിന് കീഴിലുള്ള പഞ്ചവടി ശിവ് പരിവാര്‍ കോളനിയില്‍ തിങ്കളാഴ്ചയാണ് സോണാലി ബുധോലിയ(27) മരിച്ചത്.
വര്‍ഷങ്ങളോളം ഭര്‍ത്താവ് സന്ദീപ് ബുധോലിയ പീഡിപ്പിക്കുകയും ശേഷം കൊലപ്പെടുത്തിയതാകാമെന്ന സംശയത്തിലേക്കെത്തിച്ചത് മകളുടെ വരച്ച ചിത്രവുമാണ്. സോണാലി ആത്മഹത്യ ചെയ്തതായാണ് ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ കുടുംബത്തോട് പറഞ്ഞിരുന്നത്. മെഡിക്കല്‍ പ്രതിനിധിയാണ് സന്ദീപ് ബുധോലിയ.
‘അച്ഛന്‍ അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയതാണ്. തലയില്‍ ഒരു കല്ലുകൊണ്ട് അടിച്ചശേഷം മൃതദേഹം കെട്ടിത്തൂക്കി. പിന്നീട്, അയാള്‍ ശരീരം താഴെയിറക്കി ഒരു ചാക്കിലാക്കി കളയുകയായിരുന്നു,’ നാലുവയസ്സുകാരിയായ മകള്‍ പറഞ്ഞു
ശേഷം ആക്രമണത്തിന്റെ ചിത്രം മകള്‍ ദര്‍ശിത വരച്ച് കാണിച്ചു. അച്ഛന്‍ തന്റെ അമ്മയെ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി വെളിപ്പെടുത്തിയിരുന്നു.
യുവതിയുടേത് ആത്മഹത്യയാണെന്ന് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞ മൊഴിയിയില്‍ പൊലീസ് വിധിയെഴുതിയ കേസില്‍ വഴിത്തിരിവായത് നാല് വയസുകാരിയായ മകളുടെ മൊഴിയും വരച്ച ചിത്രവും
Advertisement
Advertisement
Advertisement