പല മേഖലകളിലും തിളങ്ങി നിന്നിട്ടുള്ള നിരവധി പ്രതിഭകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. അവർ നൽകിയ സംഭാവനകൾ എല്ലാം തന്നെ മികച്ചവയായിരുന്നു. അവരുടെ നൂതനാശയങ്ങളും സിദ്ധാന്തങ്ങളും ഇല്ലായിരുന്നെങ്കിൽ ഒരു മേഖലയിലും നമുക്ക് ഇത്രയും വിജയം കൈവരിക്കാൻ കഴിയുമായിരുന്നില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലുമായിട്ടാണ് ഇവരെല്ലാം തന്നെ ജനിച്ചിരിക്കുന്നത്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഏത് രാജ്യമാണ് ഇത്തരത്തിലുള്ള കൂടുതൽ പ്രതിഭകളെ സൃഷ്ടിക്കുന്നതെന്ന് ? എന്നാൽ അങ്ങനെയും പഠനങ്ങൾ നടന്നിട്ടുണ്ട്. ഏറ്റവും പ്രതിഭാശാലികളെ സൃഷ്ടിക്കുന്ന രാജ്യം ജപ്പാനാണ്.
ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരും പ്രതിഭാശാലികളുമായ ആളുകൾ ജപ്പാനിൽ നിന്നുള്ളവരാണ്. ബുദ്ധിശക്തി അളക്കുന്ന ഐക്യു (ഇന്റലിജൻസ് ക്വാട്ടന്റ്) ഉപയോഗിച്ചാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. നിങ്ങളുടെ ഐക്യു കൂടുന്തോറും നിങ്ങൾ കൂടുതൽ ബുദ്ധിമാന്മാരായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയ്ക്ക് എത്രത്തോളം നന്നായി ചിന്തിക്കാനും, ന്യായവാദം ചെയ്യാനും, പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയുമെന്ന് സൂചിപ്പിക്കുന്ന ഒരു സംഖ്യാ മൂല്യമാണ് ഐക്യു എന്ന് പറയുന്നത്.
ഫിൻലാൻഡ് ആസ്ഥാനമായുള്ള ഒരു സ്ഥാപനമായ വിക്റ്റ്കോം ഇൻകോർപ്പറേറ്റഡ്, ഐക്യു വിലയിരുത്തുകയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ ഐക്യു ലെവലുകൾ അളക്കുന്ന ഒരു റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
വിക്റ്റ്കോം ഇൻകോർപ്പറേറ്റഡിന്റെ പഠനമനുസരിച്ച്, ആഗോളതലത്തിൽ ഏറ്റവും ഉയർന്ന ഐക്യു ലെവലുകൾ ഏഷ്യൻ രാജ്യങ്ങളിലാണ്. ജപ്പാൻ, ഹംഗറി, ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവയാണ് ഏറ്റവും ഉയർന്ന ഐക്യു ലെവലുകൾ ഉള്ള രാജ്യങ്ങളിൽ ഉൾപ്പെടുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
ഏറ്റവും ഉയർന്ന ഐക്യു ഉള്ള രാജ്യമെന്ന നിലയിൽ ജപ്പാൻ ഒന്നാം സ്ഥാനത്താണ്. റിപ്പോർട്ട് അനുസരിച്ച്, ജാപ്പനീസ് ജനത നേടിയ സ്കോർ 112.30 ആണ്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളെ അപേക്ഷിച്ച് അവർക്ക് ഉയർന്ന പ്രശ്‌നപരിഹാര ശേഷിയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ലോകത്തിലെ മറ്റെല്ലാവരെയും അപേക്ഷിച്ച് ജാപ്പനീസ് ജനത കൂടുതൽ ബുദ്ധിമാന്മാരായി കണക്കാക്കപ്പെടുന്നു. സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ജപ്പാൻ ജനത മികവ് പുലർത്തുന്നു. അതിനാൽ, ജപ്പാന്റെ സാങ്കേതികവിദ്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പുരോഗമിച്ചതായി കണക്കാക്കപ്പെടുന്നു.
ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ആളുകൾ ഈ ഏഷ്യൻ രാജ്യത്ത് : പുതിയ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
Advertisement

Advertisement

Advertisement

