ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ബന്ധുക്കളുടെ സഹായത്തോടെ 57 വയസ്സുകാരിയായ ലക്ഷ്മി ദേവി 35 വയസ്സുകാരനായ മകന്‍ ശ്യാം പ്രസാദിനെ കൊലപ്പെടുത്തി അഞ്ച് കഷണങ്ങളാക്കിയത്.
ശ്യാം പ്രസാദ് നിരവധി തവണ ബന്ധുക്കൾക്ക് നേരെ പീഡന ശ്രമം നടത്തിയിയിരുന്നു. ബന്ധുക്കളുടെ സഹായത്തോടെയാണ് ലക്ഷമി ദേവി മകനെ കൊലപ്പെടുത്തിയതെന്ന് പ്രകാശം എസ്പി പി.ആര്‍ ദാമോദര്‍ പറഞ്ഞു.
ഖമ്മം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന ബന്ധുക്കള്‍ക്ക് നേരെയാണ് അവിവാഹിതനായ ശ്യാമപ്രസാദ് പീഡനശ്രമം നടത്തിയത്. മകന്റെ മോശം സ്വഭാവം കാരണമാണ് കൊലപ്പെടുത്തിയത് എന്ന് ലക്ഷ്മി ദേവി പൊലീസിന് മൊഴി നല്‍കി.
ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ ശേഷം മഴുവും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് മൃതദേഹം അഞ്ച് കഷണങ്ങളാക്കിയ ശേഷം മൂന്ന് ചാക്കുകളിലായി ഗ്രാമത്തിലെ നഗലഗാണ്ടി കനാലില്‍ തള്ളുകയായിരുന്നു.
ആന്ധ്രാപ്രദേശില്‍ തുടര്‍ച്ചയായി ബന്ധുക്കള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മകനെ അമ്മ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കനാലില്‍ തള്ളി !!
Advertisement
Advertisement
Advertisement