ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഗൾഫുഡ് പ്രദർശനം സംഘടിപ്പിക്കുന്നത്.
ഇത്തവണത്തെ ഗൾഫുഡ് ഫെബ്രുവരി 17 മുതൽ 21 വരെ നീണ്ട് നിൽക്കും. ഇത്തവണത്തെ ഗൾഫുഡ് പ്രദർശനത്തിൽ 129 രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തിഅഞ്ഞൂറിലധികം പ്രദർശകർ പങ്കെടുക്കുന്നുണ്ട്.
ആഗോള ഭക്ഷണ പാനീയ വാണിജ്യ മേഖലയിലെ ഏറ്റവും മികച്ച ബ്രാൻഡുകൾ പങ്കെടുക്കുന്ന ഗൾഫുഡ് മേള ഈ മേഖലയിലെ നൂതന പ്രവണതകൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ശീലങ്ങൾ, പരിഹാരങ്ങൾ എന്നിവ അവതരിപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ മുപ്പതാമത് പതിപ്പ് ഫെബ്രുവരി 17-ന് ദുബായിൽ ആരംഭിക്കും
Advertisement

Advertisement

Advertisement

