ഉത്തര്‍പ്രദേശില്‍ അധികമായി ചോദിച്ച സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ ശരീരത്തില്‍ എച്ച്‌ഐവി കുത്തിവെച്ചെന്ന് പരാതി. യുവതിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുപി ഹരിദ്വാറില്‍ നിന്നുള്ള നാതിറാം സൈനിയെന്നയാളുടെ മകന്‍ സച്ചിന്‍ എന്നുവിളിക്കുന്ന അഭിഷേകിന് തന്റെ മകള്‍ സോണാല്‍ സൈനിയെ വിവാഹം കഴിച്ച് നല്‍കിയതെന്ന് പരാതിയില്‍ യുവതിയുടെ പിതാവ് പറയുന്നു.
വിവാഹത്തിന് സ്ത്രീധനമായി ഒരു കാറും പതിനഞ്ച് ലക്ഷവുമാണ് സോണാലിന്റെ പിതാവ് വരന്റെ കുടുംബത്തിന് നല്‍കിയത്. പക്ഷേ ഇതുകൊണ്ട് തൃപ്തിപ്പെടാന്‍ അഭിഷേകിന്റെ കുടുംബത്തിന് കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടതോടെ സ്‌കോര്‍പിയോ എസ്‌യുവി ഒപ്പം 25 ലക്ഷവും നല്‍കണമെന്നായി ആവശ്യം. ഇതിന് മുതിരാതിരുന്നപ്പോഴാണ് എച്ച്‌ഐവി കുത്തിവച്ചതെന്ന് പരാതിയില്‍ പറയുന്നുണ്ട്.
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ സ്ത്രീധനപീഡനം, കൊലപാതക ശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ അധികമായി ചോദിച്ച സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ ശരീരത്തില്‍ എച്ച്‌ഐവി കുത്തിവെച്ചെന്ന് പരാതി !!
Advertisement

Advertisement

Advertisement

