breaking news New

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചമഞ്ഞ് വ്യവസായിയില്‍ നിന്ന് പണം തട്ടിയ കേസില്‍ കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ എ.എസ്.ഐയെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു

ഗ്രേഡ് എ.എസ്.ഐ ഷെഫീര്‍ ബാബുവിനെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അഞ്ചു പേര്‍ കൂടി പ്രതികളാണ്. ഇവര്‍ കാസര്‍കോട് സ്വദേശികളാണെന്നാണ് സൂചന.

ദക്ഷിണ കര്‍ണാടകയിലെ ബീഡി വ്യവസായിയില്‍നിന്നാണ് സംഘം പണം തട്ടിയത്. അതേസമയം നഷ്ടപ്പെട്ട പണം എത്രയെന്നതിനെക്കുറിച്ച് വ്യക്തതയില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആറംഗ സംഘം വ്യവസായിയുടെ വീട്ടില്‍ ‘റെയ്ഡ്’ നടത്തിയത്. എന്നാല്‍ സംശയം തോന്നിയ വ്യവസായി പരാതി നല്‍കുകയായിരുന്നു.

മാപ്രാണം മടായിക്കോണം സ്വദേശിയായ എ.എസ്.ഐയെ കുടുംബസമേതം താമസിക്കുന്ന ഇരിങ്ങാലക്കുടയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ശനിയാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുക്കുകയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5