വാട്‌സ്ആപ്പിന്റെ ഓരോ പുതിയ ഫീച്ചറും ഇത്തരത്തില്‍ ഉപയോക്താക്കളെ എപ്പോഴും ത്രസിപ്പിക്കാറുണ്ട്. ഇതാ ആ ശ്രേണിയിലേക്ക് പുത്തന്‍ ഒരു ഫീച്ചര്‍ ആണ് വരുന്നത്.
ഇപ്പോഴിതാ പുതിയ ചാറ്റ്തീമുകള്‍ കൊണ്ട് വരികയാണ് വാട്‌സ്ആപ്പ്. നിറപ്പകിട്ടാര്‍ന്ന ചാറ്റ്ബബിളുകളും പുതിയ പശ്ചാത്തലവും ഉപഭോക്താക്കള്‍ക്ക് ഒരുക്കാം. നമ്മള്‍ക്കെല്ലാം സുപരിചിതമായ വാട്‌സ് ആപ്പിന്റെ പച്ചനിറത്തിന് പകരം നിങ്ങള്‍ക്ക് ഇഷ്ടമുള്ള നിറത്തിലേക്ക് നമുക്ക് മാറ്റാം. വാട്‌സാആപ്പ് അത്ര ക്രിയാത്മകമല്ല എന്ന് കരുതുന്നവര്‍ക്ക് വാട്‌സാപ്പ് മുന്‍കൂട്ടി സജ്ജീകരിച്ച ചാറ്റ്തീമുകളില്‍ നിന്ന് പുതിയത് നമുക്ക് കണ്ടെത്തി തെരഞ്ഞെടുക്കാം.
നിറങ്ങള്‍ മിക്‌സ് ആന്‍ഡ് മാച്ച് ചെയ്യാനും പുതിയ സംവിധാനത്തില്‍ ഉണ്ട്. മറ്റൊരു സവിശേഷത എല്ലാ ചാററുകളിലും ഒരേ തീം തന്നെ ഉപയോഗിക്കാന്‍ കഴിയും എന്നതാണ്. പുതിയ ചാറ്റ് തീമുകള്‍ക്കൊപ്പം, വാട്ട്സ്ആപ്പ് പുതിയ വാള്‍പേപ്പറുകളും ചേര്‍ത്തിട്ടുണ്ട്. ഈ സവിശേഷതകള്‍ ഇപ്പോള്‍ പുറത്തിറങ്ങിത്തുടങ്ങിയെന്നും വരും ആഴ്ചകളില്‍ ആഗോളതലത്തില്‍ ലഭ്യമാകുമെന്നും വാട്ട്സ്ആപ്പ് സ്ഥിരീകരിച്ചു. ബില്ലുകള്‍ നേരിട്ട് അടയ്ക്കുന്നതിനുള്ള സൗകര്യം കൂടി വാട്സ്ആപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടിരുന്നു.
ഈ ഫീച്ചര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇലക്ട്രിസിറ്റി ബില്ല്, വാട്ടര്‍ ബില്ല്, മൊബൈല്‍ പ്രീപെയ്ഡ് റീചാര്‍ജ്, എല്‍.പി.ജി ഗ്യാസ് ബില്ല്, ലാന്‍ഡ് ലൈന്‍-പോസ്റ്റ് പെയ്ഡ് ബില്ല്, റെന്റ് പേയ്‌മെന്റ് എന്നിവയെല്ലാം വാട്സ്ആപ്പ് വഴി അടയ്ക്കാന്‍ സാധിക്കും. ഒരാളുടെ പ്രൊഫൈലില്‍ മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സാധിച്ചാല്‍ വാട്സ്ആപ്പിന് പുതിയ മുഖം തന്നെ കൈവരും. ഉപയോക്താക്കള്‍ക്ക് അവരുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സ്റ്റോറികളായി പങ്കിടാന്‍ അനുവദിക്കുന്ന ഫീച്ചര്‍ വാട്സ്ആപ്പ് പുറത്തിറക്കിയിരുന്നു. അതുപോലെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് റീലുകള്‍ നേരിട്ട് വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കാനുള്ള ഫീച്ചറും മെറ്റ പുറത്തിറക്കിയിരുന്നു.
വാട്സ്ആപ്പില്‍ ഒരുങ്ങുന്ന പുതിയ പരിഷ്‌ക്കാരങ്ങള്‍ ഇങ്ങനെ ...
Advertisement

Advertisement

Advertisement

