ചിക്കന്‍ പാര്‍ട്‌സ് കൊണ്ട് അടിപൊളി ടേസ്റ്റില്‍ ഒരു റെസിപ്പി തന്നെ തയ്യാറാക്കാം. ഇന്ന് ഉച്ചയ്ക്ക് തീര്‍ച്ചയായും ഈ വിഭവം തയ്യാറാക്കാന്‍ മറക്കരുത്.
ആവശ്യമുള്ള ചേരുവകള്‍:
(മാരിനേഷന് വേണ്ടി)
കോഴി ലിവര്‍ 1 പാക്കറ്റ് (400 ഗ്രാം)
മുളക്‌പൊടി 1/4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/4ടീസ്പൂണ്‍
ഗരം മസാലപ്പൊടി 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി 1/2 ടീസ്പൂണ്‍
നാരങ്ങ നീര് 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ലിവര്‍ നല്ലപോലെ കഴുകി വൃത്തിയാക്കി ആവശൃമായ വലുപ്പത്തില്‍ മുറിച്ചതിന് ശേഷം ബാക്കി ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു നേരം വെക്കുക.
ബാക്കി ചേരുവകള്‍:
സവാള 2 അരിഞ്ഞത്
വെളുത്തുള്ളി 6 അല്ലി അരിഞ്ഞത്
ഇഞ്ചി 1 ഇഞ്ച് കഷണം അരിഞ്ഞത്
പച്ചമുളക് 3 രണ്ടായി കീറിയത്
തക്കാളി 1 അരിഞ്ഞത്
കറിവേപ്പില 2 തണ്ട്
കുരുമുളക് ചതച്ചത് 1 &1/2 ടീസ്പൂണ്‍
മുളക്‌പൊടി 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/4ടീസ്പൂണ്‍
വെളിച്ചെണ്ണ 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ കറിവേപ്പിലയും വെളുത്തുള്ളി, ഇഞ്ചി ചേര്‍ത്ത് വഴറ്റി ബ്രൗണ്‍ നിറമാകുമ്പോള്‍ സവാള ചേര്‍ത്ത് വഴറ്റി സോഫ്റ്റ് ആകുമ്പോള്‍ തീ കുറച്ച് പൊടികള്‍ ചേര്‍ക്കുക, കുരുമുളക് ചതച്ചതില്‍ കുറച്ച് മാറ്റി വെച്ച് ബാക്കി മുഴുവന്‍ ചേര്‍ത്ത് നന്നായി പച്ച മണം മാറിയാല്‍ തക്കാളി ചേര്‍ത്ത് ഒന്ന് ഉടഞ്ഞാല്‍ മാരിനേറ്റ് ചെയ്തു വെച്ച ലിവര്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ചതിന്‌ശേഷം ചെറുതീയില്‍ അടച്ചുവെച്ച് വേവിക്കുക.
ഇതിന് ഏകദേശം 10 മിനിട്ട് വേണം.ഇടക്ക് തുറന്ന് ഇളക്കിക്കൊടുക്കണം. ശേഷം മൂടി തുറന്ന് ഉപ്പ് കുറവുണ്ടെങ്കില്‍ ചേര്‍ത്ത് ഇളക്കി തീ കൂട്ടി നല്ല പോലെ വെള്ളം വറ്റിച്ച് ഡ്രൈ ആക്കി എടുക്കുക, മാറ്റി വെച്ച കുരുമുളക് ചതച്ചത് ചേര്‍ത്ത് തീ ഓഫ് ചെയ്ത് അല്‍പം കറിവേപ്പില ഞെരടി ചേര്‍ത്ത്, അല്‍പം വെളിച്ചെണ്ണ തൂവി അടച്ച് വെച്ച് അല്‍പം കഴിഞ്ഞ് ചൂടോടെ വിളമ്പാം.
Food and recipes zone : ചോറിനൊപ്പമുള്ള ഇന്നത്തെ സ്‌പെഷ്യല്‍ അല്‍പം എരിവും സ്‌പൈസസും നിറഞ്ഞതായാലോ ? ഇതാ വളരെ എളുപ്പം തയ്യാറാക്കാന്‍ സാധിക്കുന്ന എന്നാല്‍ നിങ്ങള്‍ ചിന്തിക്കുന്നതിലേറെ രുചിയുള്ള ഒരു ലിവര്‍ വരട്ടിയത് തയ്യാറാക്കാം
Advertisement

Advertisement

Advertisement

