വിപണികളില്‍ ഇപ്പോഴുള്ള പതഞ്ജലിയുടെ മുളക്‌പൊടികള്‍ വിപണികളില്‍ നിന്ന് തിരിച്ചുവിളിക്കാന്‍ ആണ് നിര്‍ദ്ദേശം.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശോധനയില്‍ കീടനാശിനി അവശിഷ്ടത്തിന്റെ അമിത സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് നടപടി. AJD2400012 എന്ന ബാച്ചിന്റെ മുഴുവന്‍ ഉത്പന്നങ്ങളുമാണ് നിലവില്‍ തിരിച്ചുവിളിച്ചിരിക്കുന്നത്.
മുളകുപൊടി വിതരണം ചെയ്തവരെ അറിയിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനായി പരസ്യങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും കമ്പനി സിഇഒ സഞ്ജീവ് അസ്താന പറഞ്ഞു. ഉല്‍പ്പന്നം വാങ്ങിയ സ്ഥലത്ത് തിരികെ നല്‍കാനും മുഴുവന്‍ റീ ഫണ്ടും അവകാശപ്പെടാനും അദ്ദേഹം ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.
1986-ല്‍ സ്ഥാപിതമായ ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് സ്ഥാപനമായ പതഞ്ജലി ഫുഡ്സ് ഇന്ത്യയിലെ മുന്‍നിര എഫ്എംസിജിയില്‍ ഒന്നാണ്. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 8,198.52 കോടി രൂപയാണ് കമ്പനി വരുമാനം. കഴിഞ്ഞ കൊല്ലം 7,845.79 കോടി രൂപയായിരുന്നു കമ്പനി വരുമാനം.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച് വിപണിയില്‍ ഇറക്കിയ പതഞ്ജലിയുടെ മുളക്‌പൊടി തിരികെ വിളിക്കാന്‍ നിര്‍ദ്ദേശം
Advertisement
Advertisement
Advertisement