breaking news New

സ്ത്രീകള്‍ക്ക് ലോങ് കോവിഡ് ബാധിക്കാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് 31% കൂടുതലെന്ന പഠനങ്ങൾ പുറത്ത് !!

40 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ഇതിൽ തന്നെ കൂടുതൽ സാധ്യതയെന്ന് “ജേര്‍ണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍” (ജെ.എ.എം.എ.) നെറ്റ്‌വര്‍ക്കില്‍ പ്രസിദ്ധീകരിച്ച പഠനം വെളിവാകുന്നു.

ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകളില്‍ ലോങ് കോവിഡിനുള്ള സാധ്യത 42 % വും ആര്‍ത്തവ വിരാമം സംഭവിക്കാത്ത സ്ത്രീകളില്‍ 45 % വും കൂടുതലാണെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. 18 നും 39 നും ഇടയില്‍ പ്രായമുള്ളവര്‍ ഒഴികെയുള്ള മുഴുവന്‍ സ്ത്രീകളിലും വംശം, ഗോത്രം, കോവിഡ് വേരിയന്റ്, രോഗ തീവ്രത എന്നിവ നോക്കാതെ ലോങ് കോവിഡ് വരാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് 31% ശതമാനം കൂടുതലാണെന്നും ഇതിൽ പറയുന്നു.

12,276 പേരെ (ഇതില്‍ 73 ശതമാനം പേരും സ്ത്രീകളാണ്) ഉപയോഗിച്ച് യു.എസിലെ ടെക്‌സാസ് സര്‍വകലാശാലയിലെ ഹെല്‍ത്ത് സെന്റര്‍ സയന്‍സിലെ ഗവേഷകർ 2021 ഒക്ടോബറിനും 2024 ജൂലായ്ക്കും ഇടയിലാണ് പഠനം നടത്തിയത്. ലിംഗ ഭേദമില്ലാതെ ലോങ് കോവിഡ് ബാധിക്കുന്നതിലെ വ്യത്യാസം തിരിച്ചറിയാനാകുമെന്നും മരുന്ന് കണ്ടെത്താൻ കഴിയുമെന്നും ഈ പഠനത്തിലൂടെ ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5