ഇത്തരം ഡേറ്റിങ് ആപ്പിലൂടെ ഇടപാടുകാരെ വശീകരിച്ച് പണം തട്ടുന്ന സൈബര്‍ തട്ടിപ്പു സംഘങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും ഡേറ്റിങ് ആപ്പുകള്‍ ധാരാളം പരസ്യങ്ങള്‍ ചെയ്യുന്നതിലൂടെയാണ് തട്ടിപ്പ് നടത്തുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ
ആപ്പുകളില്‍ നിന്നു പരിചയപ്പെടുന്നവരെ വിവാഹമോ സൗഹൃദമോ വാഗ്ദാനം ചെയ്ത് ഇരയാക്കുന്നതാണ് ഇവരുടെ രീതി. സൗഹൃദത്തിലായതിനു ശേഷം വിവിധ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടും.
ഇവ വ്യാജ പ്ലാറ്റ്‌ഫോമുകളായിരിക്കും. ആദ്യഘട്ടത്തില്‍ ചെറിയ ലാഭം നല്‍കി വിശ്വാസം പിടിച്ചെടുക്കും. പിന്നീട് കൂടുതല്‍ നിക്ഷേപത്തിനായി സമ്മര്‍ദം ചെലുത്തുകയും ചെയ്യും. ചിലര്‍ ഇത്തരം കെണിയില്‍ പെട്ട് വന്‍തുക നിക്ഷേപിക്കും. ഇതു പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവര്‍ ഫീസ് ആവശ്യപ്പെടും.
പിന്നീട് പണം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പിനിരയായതായി മനസിലാകുന്നത്. ഇതിനകം തട്ടിപ്പ് സംഘം കടന്നുകളയും. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനുള്ളില്‍ 1930 എന്ന നമ്പരില്‍ വിവരമറിയിക്കണം- മന്ത്രാലയം നിര്‍ദേശിച്ചു.
വിവിധ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ മുന്‍കരുതലുണ്ടാകണമെന്നും അതിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ നിസ്സാരമല്ലെന്നുമുള്ള മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്ത്
Advertisement
Advertisement
Advertisement