തമിഴ്‌നാട് മംഗല്‍പേട്ട് സ്വദേശികളായ മുഹമ്മദ് യാസിന്‍ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്ഥാന്‍ സ്വദേശിയുമാണ് മരിച്ചത്. മുറിയ്ക്കകത്ത് പുകനിറഞ്ഞ് രൂപപ്പെട്ട കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
നാല് പേരാണ് മുറിയില്‍ ഉണ്ടായിരുന്നു. അബോധാവസ്ഥയിലായ മറ്റൊരു തമിഴ്‌നാട്ടുകാരന്‍ അപകടനില തരണം ചെയ്തിട്ടില്ല. വീട്ടുജോലിക്കാരാണ് ഇവര്‍. സ്‌പോണ്‍സറുടെ തോട്ടത്തില്‍ ടെന്റ് കെട്ടി തീ കാഞ്ഞ ശേഷം അവശേഷിച്ച തീക്കനല്‍ തണുപ്പകറ്റാനായി താമസസ്ഥലത്തു കൊണ്ടുപോയി വയ്ക്കുകയായിരുന്നു. വാതില്‍ അടച്ച് ഉറങ്ങാന്‍ കിടന്നതോടെ പുക മുറിയില്‍ വ്യാപിച്ച് ശ്വാസംമുട്ടിയാണ് മരണം. ദുരന്തം നടന്ന വഫ്ര മേഖലയില്‍ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.
കുവൈറ്റിൽ തണുപ്പകറ്റാന്‍ മുറിയില്‍ തീ കൂട്ടി കിടന്ന മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു
Advertisement

Advertisement

Advertisement

