മധ്യമേഖലാ ജയില്‍ ഡിഐജി പി അജയകുമാര്‍, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.
ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ കണക്കിലെടുത്താണ് നടപടി.റിമാന്‍ഡിലുളള ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി. സൂപ്രണ്ടിന്റെ മുറിയില്‍ കൂടിക്കാഴ്ചയക്ക് അവസരം ഒരുക്കി നല്‍കി.
ബോബി ചെമ്മണ്ണൂരിന് ജയില്‍ സൂപ്രണ്ടിന്റെ ശുചിമുറി ഉപയോഗിക്കാനും അനുവാദം നല്‍കി. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ള നടപടികള്‍ക്കാണ് സസ്പന്‍ഷന്‍.
നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ പ്രതിയായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട രീതിയില്‍ സഹായം ചെയ്ത സംഭവത്തില്‍ രണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
Advertisement

Advertisement

Advertisement

