വീടിനുള്ളില്‍ വെടിയേറ്റ നിലയില്‍ ആണ് കണ്ടെത്തിയത്.
ലുധിയാന വെസ്റ്റ് മണ്ഡലം എംഎല്‍എ ആണ് ഗുര്‍പ്രീത് ഗോഗി. ഇന്നലെ രാത്രിയോടെയാണ് സംഭവം. 58 കാരനായ ഗോഗിയെ രാത്രി 12 മണിയോടെ ദയാനന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിക്കുകയായിരുന്നു.
സ്വയം വെടിവെച്ചാണോ മരിച്ചതെന്ന കാര്യം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. എഎപി ജില്ലാ പ്രസിഡന്റ് ശരണ്‍പാല്‍ സിംഗ് മക്കറും പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് സിംഗ് ചാഹലും മരണം സ്ഥിരീകരിച്ചു. ആത്മഹത്യ ചെയ്തതാണോ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചതാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുമെന്ന് കമ്മീഷണര്‍ പറഞ്ഞു.
2022ലാണ് ഗോഗി എഎപിയില്‍ ചേര്‍ന്നത്. ലുധിയാന (വെസ്റ്റ്) നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഗോഗി രണ്ട് തവണ എംഎല്‍എയായ ഭരത് ഭൂഷണ്‍ ആഷുവിനെ പരാജയപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സുഖ്ചെയിന്‍ കൗര്‍ ഗോഗിയും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇന്ദര്‍ജിത് സിംഗ് ഇന്‍ഡിയോട് പരാജയപ്പെട്ടു.
ആം ആദ്മി പാര്‍ട്ടി നേതാവും പഞ്ചാബ് നിയമസഭാംഗവുമായ ഗുര്‍പ്രീത് ഗോഗിയെ വെടിയേറ്റ് മരിച്ചു
Advertisement
Advertisement
Advertisement