‘ഗൂഗിള്‍ തെഫ്റ്റ് പ്രൊട്ടക്ഷന്‍’ ആണ് ഇതിന് സഹായിക്കുന്നത്. പല ബ്രാന്‍ഡുകളും ഇപ്പോള്‍ തെഫ്റ്റ് പ്രൊട്ടക്ഷന്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ മോഷ്ടിക്കപ്പെടുന്നത് പൂര്‍ണ്ണമായും തടയാന്‍ ഒരു ഉപകരണത്തിനോ സേവനത്തിനോ കഴിയില്ല എന്നത് വസ്തുതയാണ്.
എന്നിരുന്നാലും ഗൂഗിള്‍ പോലുള്ള കമ്പനികള്‍ അവരുടെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ ചില സുരക്ഷ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. മറ്റൊരു ഉപകരണത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട സ്മാര്‍ട്ട് ഫോണുകളിലെ വിവരങ്ങള്‍ ലോക്ക് ചെയ്യുന്നതിനും, ഉപകരണം ട്രാക്കു ചെയ്യുന്നതിനും, വ്യക്തിഗത വിവരങ്ങള്‍ ഡിലീറ്റു ചെയ്യുന്നതിനും ഇതിലൂടെ സാധിക്കുന്നു.
ആന്‍ഡ്രോയിഡ് 10ന് മുകളിലേക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മോഷണ പരിരക്ഷ സേവനമാണ് ‘ഗൂഗിള്‍ തെഫ്റ്റ് പ്രൊട്ടക്ഷന്‍’. ഈ സുരക്ഷാ ഫീച്ചറിലൂടെ, സ്മാര്‍ട്ട് ഫോണുണ്‍ മോഷ്ടിക്കപ്പെട്ടാല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാനും പരിരക്ഷിക്കാനും സഹായിക്കുന്നു. തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്: നിങ്ങളുടെ ഫോണ്‍ ആരെങ്കിലും തട്ടിയെടുത്ത് ഓടുകയാണെങ്കില്‍ ചലനം തിരിച്ചറിഞ്ഞ് ഫോണ്‍ തനിയേ ലോക്കാകുന്നു.
ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക്: ഉപകരണം ഇന്റ്റര്‍നെറ്റുമായി കണക്ട് അല്ലെങ്കില്‍, നിശ്ചിത സമയത്തിനു ശേഷം സ്‌ക്രീന്‍ സ്വയമേ ലോക്ക് ആകുന്നു. അണ്‍ലോക്ക് ചെയ്യുന്നതിനായി പാസ്‌വേര്‍ഡ് ആവശ്യപ്പെടുന്നു.
നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ മോഷ്ടിക്കപ്പെടുകയാണെങ്കില്‍ മറ്റൊരു ഫോണില്‍ നിന്ന് നിങ്ങളുടെ ഫോണ്‍ ലോക്കു ചെയ്യാനും ഫൈന്‍ഡ് മൈ ഡിവൈസ് സേവനം ഉപയോഗിച്ച് ഫോണിന്റെ സ്ഥാനം കണ്ടെത്താനും ഗൂഗിള്‍ തെഫ്റ്റ് പ്രൊട്ടക്ഷന്‍ അനുവദിക്കുന്നു. അതേസമയം, തെഫ്റ്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ സ്വയം പ്രവര്‍ത്തനക്ഷമമാക്കേണ്ടതുണ്ട്.
ഗൂഗിളിന്റെ പുതിയ തെഫ്റ്റ് പ്രൊട്ടക്ഷന്‍ എങ്ങനെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ പ്രവര്‍ത്തനക്ഷമമാക്കാം?
സ്മാര്‍ട്ട് ഫോണിലെ സെറ്റിങ്‌സ് തുറക്കുക.
‘Google > Google Services.
Select All Services > Personal and Device Safety > Theft Protection’ എന്നീ ക്രമത്തില്‍ ഓപ്ഷനുകള്‍ തുറക്കുക.
‘Theft Detection Lock’, ‘Offline Device Lock’ എന്നീ ഫീച്ചറുകള്‍ ഓണ്‍ ആക്കുക.
ഇനി ഫോണ്‍ മോഷ്ടാക്കള്‍ക്ക് ഫോണ്‍ മോഷ്ടിക്കാന്‍ മാത്രമേ സാധിക്കൂ : ഫോണ്‍ മോഷ്ടിച്ചാലും അത് ഉപയോഗിക്കണമെങ്കില്‍ നടക്കില്ല
Advertisement
Advertisement
Advertisement