ആദ്യമായാണ് വത്തിക്കാനിലെ ഉന്നതപദവിയില്‍ ഒരു വനിതയെത്തുന്നത്. എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള ‘കൂരിയ’യുടെ നേതൃസ്ഥാനമാണ് (പ്രീഫെക്ട്) സിസ്റ്റർ ബ്രാംബില്ലയ്‌ക്ക്.
ദൈവശാസ്ത്രവുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ സി. ബ്രാംബില്ലയെ സഹായിക്കാന്‍ (പ്രോ-പ്രീഫെക്ട്) കര്‍ദിനാള്‍ ഏഞ്ചല്‍ ഫെര്‍ണാണ്ടസ് ആര്‍ട്ടിമെയെയും നിയമിച്ചു. ദിവ്യബലിയര്‍പ്പിക്കല്‍ ഉള്‍പ്പെടെ ചില കൂദാശാകര്‍മങ്ങള്‍ പ്രീഫെക്ട് ചെയ്യേണ്ടതുണ്ട്. നിലവില്‍ ഇതിന് പുരോഹിതന്‍മാര്‍ക്കുമാത്രമേ അധികാരമുള്ളൂ എന്നതിനാല്‍ക്കൂടിയാണ് കര്‍ദിനാള്‍ ആര്‍ട്ടിമെയുടെ നിയമനം.
ചില വത്തിക്കാൻ ഓഫീസുകളിൽ സ്ത്രീകളെ സഹമേധാവിയായി നിയമിച്ചിരുന്നെങ്കിലും കത്തോലിക്കാ സഭയുടെ കേന്ദ്രഭരണ സ്ഥാപനമായ ഹോളി സീ കൂരിയയുടെ ഒരു ഡികാസ്റ്ററിയുടെയോ സഭയുടെയോ പ്രീഫെക്ടായി ഒരു സ്ത്രീയെ നിയമിക്കുന്നത് ആദ്യമാണ്. പുരോഹിതരാക്കാതെത്തന്നെ വനിതകളെ കത്തോലിക്കാസഭയുടെ നേതൃസ്ഥാനങ്ങളിലേക്കു കൊണ്ടുവരാമെന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പ നില്‍കുന്ന ഉദാഹരണമായാണ് സി. ബ്രാംബില്ലയുടെ നിയമനത്തെ വിലയിരുത്തുന്നത്.
2011 മുതൽ 2023 വരെ കൺസോലറ്റ മിഷനറി സിസ്‌റ്റേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തിരുന്നു സിസ്റ്റർ ബ്രാംബില്ല അതിന് മുമ്പ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. മൊസാംബിക്കിൽ മിഷനറി പ്രവർത്തനം നടത്തിയ പരിചയവും ബ്രാംബില്ലക്കുണ്ട്. 2019 ജൂലൈ എട്ടിന് മാർപാപ്പ ആദ്യമായി ഏഴ് സ്ത്രീകളെ ഡിക്കാസ്റ്ററി ഫോർ കോൺസെേ്രകറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപ്പോസ്‌തോലിക് ലൈഫിന്റെ അംഗങ്ങളായി നിയമിച്ചു. പിന്നീട് സിസ്റ്റർ ബ്രാംബില്ലയെ ആദ്യം ഡികാസ്റ്ററി സെക്രട്ടറിയായും ഇപ്പോൾ പ്രിഫെക്റ്റായും തെരഞ്ഞെടുക്കുകയായിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനാരോഹണം മുതൽ വത്തിക്കാനിൽ സ്ത്രീകളുടെ സാന്നിധ്യം വർധിച്ചിട്ടുണ്ട്. 2013 മുതൽ 2023 വരെയുള്ള ഹോളി സീയെയും വത്തിക്കാൻ സിറ്റി സ്റ്റേറ്റിനെയും ഉൾക്കൊള്ളുന്ന മൊത്തത്തിലുള്ള ഡാറ്റ അനുസരിച്ച്, സ്ത്രീകളുടെ പ്രാതിനിധ്യം 19.2 ശതമാനത്തിൽ നിന്ന് 23.4 ശതമാനമായി ഉയർന്നിട്ടുണ്ട്.
വത്തിക്കാനിലെ ഉന്നത പദവികളിൽ ഒന്നിന്റെ മേധാവിയായി ഇറ്റാലിയന്‍ കന്യാസ്ത്രീ സിമോണ ബ്രാംബില്ലയെ (59) ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു
Advertisement
Advertisement
Advertisement