രാവിലെയുള്ള ഭക്ഷണം മുതല്‍ വൈകുന്നേരം വരെയുള്ള ഭക്ഷണം സമയത്തിന് കഴിക്കണം എന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
രാവിലെ 11 മണിക്കും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയിലാണ് ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉച്ചഭക്ഷണം വൈകി കഴിക്കുന്നത് ഉദരസംബന്ധമായ പല അസ്വസ്ഥതകള്‍ക്കും കാരണമാകും. ഏതെങ്കിലും കാരണത്താല്‍ ഉച്ചഭക്ഷണം വൈകിയാല്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം.
ശരീരത്തില്‍ ജലാംശം വളരെ പ്രധാനമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സ്വാഭാവികമായി നടക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് അസിഡിറ്റി അടക്കമുള്ള ബുദ്ധിമുട്ടുകളെ ഒഴിവാക്കാന്‍ സഹായിക്കും.
ആപ്പിള്‍, പഴം, പപ്പായ പോലുള്ള പഴങ്ങള്‍ 11മണിക്കും ഒരു മണിക്കും ഇടയിലായി കഴിക്കുന്നത് നല്ലതാണ്. ഇനി ഇവയൊന്നും കഴിക്കാന്‍ സാഹചര്യമില്ലെങ്കില്‍ ഈന്തപ്പഴം ആകാം. ധാരാളം നാരുകള്‍ അടങ്ങിയ പഴം കഴിക്കുമ്പോള്‍ വിശപ്പ് കുറയ്ക്കാനും വയറ് കാലിയാകുന്ന അവസ്ഥ ഒഴിവാക്കാനും കഴിയും. അനാരോഗ്യകരമായ ഭക്ഷണശീലം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകളെ തടയാന്‍ ഇത് മികച്ച മാര്‍ഗമാണ്.
ഊണ് കഴിഞ്ഞ് നെയ്, ശര്‍ക്കര എന്നിവ വൈകിയുള്ള ആഹാരശീലം കൊണ്ടുണ്ടാകുന്ന തലവേദന, അസിഡിറ്റി തുടങ്ങിയ ബുദ്ധിമുട്ടുകളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
തിരക്കു പിടിച്ച ജീവിതത്തില്‍ പലപ്പോഴും ഭക്ഷണം സമയത്തിന് കഴിക്കാന്‍ നാം മറന്നു പോകും : നേരം തെറ്റിയുള്ള ഭക്ഷണ ശീലം നമ്മളെ പല ആപത്തിലും കൊണ്ട് എത്തിക്കും ...
Advertisement
Advertisement
Advertisement