രാജസ്ഥാനിലെ കോട്ടയിലാണ് സംഭവമുണ്ടായത്. വെയര്‍ഹൗസില്‍ മാനേജറായി ജോലി ചെയ്തിരുന്ന ദേവേന്ദ്ര സാന്‍ഡലാണ് ഭാര്യ ദീപികയെ പരിചരിക്കുന്നതിനായി സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ദേവേന്ദ്ര സാന്‍ഡലിനായി സഹപ്രവര്‍ത്തകര്‍ പാര്‍ട്ടി ഒരുക്കിയിരുന്നു. ഈ പാര്‍ട്ടിയില്‍വെച്ച് സാന്‍ഡലിന് ബൊക്കെ സമ്മാനിച്ചു. ഇതിനിടെ സഹപ്രവര്‍ത്തകരോട് ചിരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്ന ദീപിക കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ദീപികയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യയെ പരിചരിക്കാനായി സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നടന്ന യാത്രയയപ്പ് പാര്‍ട്ടിയില്‍വെച്ച് ഭാര്യ കുഴഞ്ഞു വീണു മരിച്ചു
Advertisement
Advertisement
Advertisement