കടൽവെള്ളത്തിൽ മണിക്കൂറുകൾകൊണ്ട് അലിഞ്ഞില്ലാതാകുന്ന പ്ലാസ്റ്റിക് കണ്ടെത്തിയെന്നാണ് ഇവരുടെ അവകാശവാദം. മണ്ണിലാണെങ്കില്‍ 10 ദിവസത്തിനുള്ളിൽ നശിക്കും. ഈ പ്ലാസ്റ്റിക് അലിഞ്ഞു ചേർന്നാൽ മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുമെന്നും ഗവേഷകർ പറയുന്നു.
ജപ്പാനിലെ റൈക്കൻ സെന്റർ ഫോർ എമർജന്റ് മാറ്റർ സയൻസിലെ ഗവേഷകരാണു സമുദ്രജലത്തിൽ ലയിക്കുന്ന വിപ്ലവകരമായ ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് രൂപകൽപ്പന ചെയ്തത്. ഭക്ഷ്യവസ്തുക്കൾ മുതൽ മെഡിക്കൽ ഉപകരണങ്ങൾ വരെ പായ്ക്ക് ചെയ്യാൻ പുതിയ പ്ലാസ്റ്റിക് അനുയോജ്യമാണെന്നു ഗവേഷകർ വ്യക്തമാക്കുന്നു.
വിഷരഹിത ഘടകങ്ങൾ ഉൾപ്പെടുത്തിയാണു നിർമാണം. ഇത് മണ്ണിൽ കിടന്ന് വിഘടിച്ചാൽ ജൈവവസ്തുക്കളായി മാറും. ദ്രവിക്കുന്നതിനിടെ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. നിലവിലുള്ള പ്ലാസ്റ്റിക് എത്രകാലം കഴിഞ്ഞാലും പൂർണമായി നശിക്കാതെ ഭൂമിയിലോ വെള്ളത്തിലോ കിടക്കും. ഈ ആഗോള വെല്ലുവിളിയെ നേരിടാൻ പുതിയ പ്ലാസ്റ്റിക്കിന് കഴിഞ്ഞാൽ അതു വലിയ നേട്ടമാകും.
പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഏറ്റവും ദോഷകരമായ പ്ലാസ്റ്റിക് മാലിന്യ പ്രശ്നത്തിനു പരിഹാരവുമായി ജപ്പാനിലെ ഒരുകൂട്ടം ഗവേഷകർ
Advertisement
Advertisement
Advertisement