പൂര്‍ണമായും ഒഴിവാക്കാൻ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായ ഇന്ദോര്‍. യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ കേസ് എടുക്കാനാണ് നീക്കം. ജനുവരി ഒന്നുമുതല്‍ ഇത്തരത്തില്‍ കേസെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ദോറില്‍ ഭിക്ഷാടനം നിരോധിച്ചുകൊണ്ട് നേരത്തെതന്നെ ഉത്തരവ് ഇറക്കിയിരുന്നു. നടപടികള്‍ കടുപ്പിക്കുന്നതിന് മുന്നോടിയായി ഈമാസം അവസാനംവരെ ജില്ലാ ഭരണകൂടം ബോധവത്കരണ പരിപാടികള്‍ നടത്തും. അതിനുശേഷമാകും ജനുവരി ഒന്നുമുതല്‍ കേസെടുക്കലിലേക്ക് കടക്കുക.
യാചകര്‍ക്ക് ആരെങ്കിലും പണം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായി ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
യാചകരെ റോഡ് വശങ്ങളിൽ നിന്നും പൂർണമായും ഒഴിപ്പിക്കാൻ നീക്കവുമായി മധ്യപ്രദേശിലെ ഇൻഡോർ
Advertisement
Advertisement
Advertisement