breaking news New

പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ഒരു ജോലി നിങ്ങള്‍ സ്വപ്‌നം കാണുന്നുണ്ടോ? ഇതാ അതിനുള്ള സുവര്‍ണ്ണ അവസരം ; പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ആര്‍മി ഓര്‍ഡനന്‍സ് കോര്‍പ്‌സില്‍ (AOC) ജോലി സ്വന്തമാക്കാം

723 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവില്‍ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകള്‍ താഴെ പറയുന്നു.

ഒഴിവുകള്‍:

മെറ്റീരിയല്‍ അസിസ്റ്റന്റ് (19 ഒഴിവുകള്‍) ശമ്പളം – ലെവല്‍ 5 – 29,200/- 92,300/-
ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ് (27) ലെവല്‍ 2, 19,900/- 63,200/-,
സിവില്‍ മോട്ടോര്‍ ഡ്രൈവര്‍ (04) ലെവല്‍ 2 19,900/- 63,200/-,
ടെലി ഓപ്പറേറ്റര്‍ (14) ലെവല്‍ 2 19,900/- 63,200/-,
ഫയര്‍മാന്‍ (247) ലെവല്‍ 2 19,900/- 63,200/-,
കാര്‍പെന്റര്‍ & ജോയിനര്‍ (07) ലെവല്‍ 2 19,900/- 63,200/-,
പെയിന്റര്‍ & ഡെക്കറേറ്റര്‍ (05) ലെവല്‍ 2 19,900/- 63,200/-,
എംടിഎസ് (11) ലെവല്‍ I 18,000/- 56,900/-,
ട്രേഡ്‌സ്മാന്‍ മേറ്റ് (389) ലെവല്‍ I 18,000/- 56,900/- എന്നിങ്ങനെയാണ് ഒഴിവുകളുടെ ലിസ്റ്റ്.

പരീക്ഷാ രീതി:

ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഴുത്തുപരീക്ഷയും ശാരീരിക ക്ഷമത പരീക്ഷയും ഉണ്ടായിരിക്കുന്നതാണ്.

ഇതുസംബന്ധിച്ച വിജ്ഞാപനം വായിക്കാന്‍ www.aocrecruitment.gov.in/AOC-PDF/Detailed-Advertisement.pdf എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഡിസംബര്‍ രണ്ട് മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഡിസംബര്‍ 22 ആണ് അവസാന തീയതി. 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ aocrecruitment.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5