breaking news New

2025ലേക്ക് കടക്കാനിരക്കേ വലിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഒമാൻ : പുതുവര്‍ഷം പിറക്കാനിരിക്കെ ഒമാനിലെ പ്രവാസികള്‍ക്ക് വേണ്ടി പുതിയ സന്തോഷ വാര്‍ത്തയാണ് പുറത്ത് വരുന്നത്

ഇനി നാട്ടിലേക്ക് വാട്‌സ്ആപ്പ് വഴി വീഡിയോ ഓഡിയോ കോളുകള്‍ ചെയ്യാന്‍ സാധിക്കും.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്‌സാപ്പ് കോളുകള്‍ രാജ്യത്ത് ആക്ടിവേറ്റ് ചെയ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കിന്റെ (വിപിഎന്‍) സഹായമില്ലാതെ തന്നെ വാട്‌സാപ്പ് ഉപയോഗിച്ച് നേരിട്ട് കോളുകള്‍ ചെയ്യാനാണ് ഇതോടെ അവസരം ഒരുങ്ങിയിരിക്കുന്നത്.

വാട്‌സാപ്പ് പോലുള്ള വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (VoIP) സേവനങ്ങളില്‍ രാജ്യത്ത് ദീര്‍ഘകാലമായി നിലനിന്നിരുന്ന നിയന്ത്രണങ്ങളില്‍ കാര്യമായ മാറ്റത്തെയാണ് ഇത് അടയാളപ്പെടുത്തുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാട്ടിലേക്ക് വിളിക്കുന്ന കാര്യത്തില്‍ ഇതുവരെ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ ആണ് ഇതോടെ നീങ്ങുന്നത്. ഇനി മുതല്‍ നാട്ടിലേക്ക് വാട്‌സാപ്പ് ഉപയോഗിച്ച് എളുപ്പത്തില്‍ കോളുകള്‍ ചെയ്യാന്‍ ലഭിച്ച സൗകര്യത്തില്‍ പ്രവാസികള്‍ വലിയ ആവേശത്തിലാണ്.

കൂടുതല്‍ ചെലവില്ലാതെ ഇന്റര്‍നെറ്റിന്റെ മാത്രം സഹായത്തോടെ ദൂരെദിക്കുകളിലുള്ളവരുമായി ആശയ വിനിമയം നടത്താന്‍ ഇത് ഏറെ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. സാങ്കേതിക തടസ്സങ്ങളൊന്നുമില്ലാതെ നല്ല രീതിയില്‍ വാട്‌സാപ്പ് കോളുകള്‍ പ്രവര്‍ത്തിച്ചതായും അവര്‍ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5