പേരുപോലെ തന്നെ അലുമിനിയം ഫോയില്‍ അലൂമിനിയം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ചൂട് നഷ്ടപ്പെടാതിരിക്കാനും അവയുടെ രുചിയും ഗുണവും നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. വേഗം കേടു വരുന്ന ഭക്ഷണം പൊതിയാനും പാലുത്പന്നങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതെ വയ്‌ക്കാനും അലുമിനിയം ഫോയില്‍ ഉപയോഗിക്കുന്നു.
എന്നാല്‍ ഇത് ഗുണത്തേക്കാളേറെ ദോഷത്തിനും ഇടവരുത്തും. അസിഡിറ്റി ഉള്ളതും ഉപ്പിട്ടതുമായ ഭക്ഷണങ്ങള്‍ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞാല്‍ അത് പ്രധാന പോഷകങ്ങളുടേയും ധാതുക്കളുടേയും കുറവിന് കാരണമാവുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. ചൂട് കൂടുതലുള്ള ആഹാര സാധനങ്ങള്‍ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞാല്‍ ഭക്ഷണം, അലുമിനിയം ആഗീരണം ചെയ്യും.
അസിഡിറ്റി കൂടിയതും മസാല കൂടിയതുമായ ഭക്ഷണങ്ങളും അലുമിനിയം ആഗീരണം ചെയ്യും. ചൂട് കുറഞ്ഞ ഭക്ഷണങ്ങള്‍, അമ്ലത, മസാല എന്നിവ കുറഞ്ഞ ഭക്ഷണസാധനങ്ങള്‍ കുറച്ചു നേരത്തേക്ക് മാത്രം ഇതില്‍ പൊതിഞ്ഞാല്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. തക്കാളി, സിട്രസ് പഴങ്ങള്‍, അച്ചാറുകള്‍, ചീസ്, വെണ്ണ, മറ്റ് അമ്ലതയുള്ള ഭക്ഷണങ്ങള്‍, മസാലകള്‍ തുടങ്ങിയവ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഉപയോഗിക്കരുത്. ഭക്ഷണവുമായി നേരിട്ട് സമ്പര്‍ക്കം വരാതെ ബട്ടര്‍ പേപ്പറുകളില്‍ പൊതിഞ്ഞ ശേഷം വേണം അലുമിനിയം ഫോയില്‍ കൊണ്ട് പൊതിയാന്‍.
ചെറിയ അളവില്‍ അലുമിനിയം ആഹാരത്തിലൂടെയോ വെള്ളത്തിലൂടെയോ ശരീരത്തില്‍ പ്രവേശിച്ചാല്‍ വലിയ ആരോ ഗ്യപ്രശ്‌നമൊന്നും വരാറില്ല.എന്നാല്‍ അമിതമായാല്‍ അപകടമാണ്. ജലവിതരണത്തിലൂടെയും പല മരുന്നുകളിലൂടെയും അലുമിനിയം കൊണ്ടുണ്ടാക്കിയ പാചക പാത്രങ്ങളിലൂടെയും അലുമിനിയം പൗഡറിന്റെ ഉപയോഗത്തിലൂടെയും ഇവ മനുഷ്യ ശരീരത്തില്‍ എത്താറുണ്ട്. സ്‌കെലിട്ടല്‍ അഥവാ അസ്ഥി സംബന്ധമായ അസുഖങ്ങള്‍, അള്‍ഷിമേഴ്‌സ്, വിറയല്‍, അപസ്മാരം എന്നീ അസുഖങ്ങള്‍ക്ക് കാരണമാകും.
(ആരോഗ്യഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)
അടുത്ത കാലത്തായി സമൂഹമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പരന്നു ; അലുമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നത് സുരക്ഷിതമല്ലെന്ന് ; എന്താണ് സത്യം?
Advertisement
Advertisement
Advertisement