പാമ്പ് കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് എത്രയും പെട്ടന്ന് അടുത്തുള്ള ഡോക്ടറുടെ അടുത്ത് എത്തിക്കുക എന്നുള്ളത് തന്നെയാണ്. സ്വയം ചികിത്സയ്ക്ക് ഒരിക്കലും മുതിരാതെ ഇരിക്കുക. ഒരിക്കലും പാമ്പ് കടിയേറ്റ കാര്യം ഓര്‍ത്ത് ടെന്‍ഷന്‍ ആകരുത്. വൈദ്യസഹായം കൃത്യ സമയത്ത് ലഭിച്ചാല്‍ എത്ര വിഷമുള്ള പാമ്പ് ആണെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കും.
പാമ്പ് കടിയേറ്റാല്‍ പെട്ടന്ന് എന്തൊക്കെ ചെയ്യണം എന്ന് നോക്കാം:
പാമ്പിന്റെ രൂപം, സ്വഭാവം എന്നിവ ഓര്‍മ്മയില്‍ സൂക്ഷിക്കുക. ഇത് വൈദ്യസഹായം തേടുമ്പോള്‍ ഡോക്ടറോട് പറയുന്നത് ചികിത്സയെ കൂടുതല്‍ ഫലപ്രദമാക്കാന്‍ സാഹായിക്കും.
കടിയേറ്റ വ്യക്തിയെ സമ്മര്‍ദ്ദത്തിലാക്കാതെ, സമാധാനിപ്പിക്കുക. ഇല്ലെങ്കില്‍ രക്തയോട്ടം വേഗത്തിലായി വിഷം പരന്നേക്കാം.
കടിയേറ്റ സ്ഥലത്ത് എന്തെങ്കിലും ആഭരണങ്ങള്‍ ഉണ്ടെങ്കില്‍ ഊരി മാറ്റണം. കാലിന് ആണ് കടിയേറ്റതെങ്കില്‍ ഷൂ ഊരി മാറ്റണം.
കടിച്ച ഭാഗത്തിന് അധികം ഇളക്കം തട്ടാത്ത വിധം വയ്ക്കാന്‍ ശ്രദ്ധിക്കുക.
മുറിവുണ്ടാക്കുക, ഐസ് വെക്കുക, വായ വഴി വലിച്ചെടുക്കുക മുതലായവ പരിപൂര്‍ണമായും ഒഴിവാക്കുക.
കൈകാലുകളിലാണ് കടി ഏറ്റതെങ്കില്‍, ആ ഭാഗങ്ങളെ ചലിപ്പിക്കാതിരിക്കാന്‍ വേണമെങ്കില്‍ സ്പ്ലിന്റ്റ് (splint) ചെയ്യാവുന്നതാണ് (കുറച്ച് വീതിയുള്ള നീളത്തില്‍ എന്തെങ്കിലും വെച്ച് അധികം മുറുകാത്ത വിധം കെട്ടുക).
പാമ്പ് കടി ഏറ്റ് കഴിഞ്ഞാൽ ചെയ്യേണ്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ട് : പലപ്പോഴും പാമ്പ് കടിയേറ്റാല്‍ പെട്ടന്ന് എന്ത് ചെയ്യണം എന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തത ഉണ്ടാകില്ല : ശരിയായ രീതിയില്‍ പെട്ടന്ന് കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ വലിയ അപകടം ആണ്
Advertisement
Advertisement
Advertisement