ദഹന പ്രശ്നങ്ങളുള്ളവർ ഓട്സ് കഴിച്ചാൽ ചിലപ്പോൾ ദഹന സംബന്ധമായ അസ്വസ്ഥതകൾ വർദ്ധിക്കാൻ കാരണമാകും. ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങൾ ഇതിലുണ്ട്. ഇവയെല്ലാം ഒരുമിച്ച് കഴിക്കുന്നത് ചിലരിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഉയർന്ന നാരുകൾ ഗ്യാസിനും വീക്കത്തിനും കാരണമാകാറുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നതിനും ഓട്സ് നിത്യം കഴിക്കുന്നതിന് കാരണമാകും. ഓട്സ് അമിതമായി കഴിച്ചാലാണ് ഈ പ്രശ്നം. സമീകൃതാഹാരത്തിൽ കാർബോഹൈഡ്രേറ്റുകൾ പ്രധാനമാണെങ്കിലും ധാരാളമായി കഴിക്കുന്നത് കലോറി ഉപഭോഗത്തിന് കാരണമാകും.
ശരീരഭാരം നിയന്ത്രിക്കുന്നവർക്കും പ്രമേഹമുള്ളവരും ഓട്സ് കഴിക്കുമ്പോൾ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. മിതമായ അളവിൽ കഴിക്കുന്നത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും. ഓട്സിൽ താരതമ്യേന ഉയർന്ന അളവിൽ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. വൃക്ക രോഗമുള്ളവർക്ക് ഇത് പ്രശ്നം സൃഷ്ടിക്കും. ഗോതമ്പിനോടും ധാന്യങ്ങളോടും അലർജി ഉള്ളവർ ഓട്സ് കഴിക്കുമ്പോൾ ശ്രദ്ധിക്കണം.
ഓട്സ് അലർജി താരതമ്യേന അപൂർവമാണ്. ചർമത്തിലെ നേരിയ പ്രകോപനം മുതൽ ഗുരുതരമായ പ്രശ്നങ്ങൾ വരെ അലർജി സൃഷ്ടിക്കും.
ഇൻസ്റ്റൻ്റ് ഓട്സും ഫ്ലേവർഡ് ഓട്സുമൊക്കെ സംസ്കരിച്ചെത്തുന്നവയാണ്. ഇതിൽ പഞ്ചസാര, കൃത്രിമ ചേരുവകൾ എന്നിവയുടെ അളവും കൂടുതലായിരിക്കും. ഇവ അമിതമായി കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാകും ചെയ്യുക. പ്രോസസ് ചെയ്യാത്ത പ്ലെയിൻ ഓട്സ് കഴിക്കുന്നതാണ് ഉചിതം.
മറ്റ് ഭക്ഷണങ്ങളെ പോലെ ഓട്സും എല്ലാവർക്കും യോജിച്ചെന്ന് വരില്ലെന്ന് ആരോഗ്യവിദഗ്ധർ : ഓട്സിന് കഴിച്ച് ആരോഗ്യ പ്രശ്നങ്ങൾ വരുന്നവർ നിരവധിയാണ് : ഓട്സ് കഴിക്കുന്നത് വഴി ശരീരത്തിനുണ്ടാകുന്ന ചില ദോഷങ്ങളറിയാം..
Advertisement
Advertisement
Advertisement