റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ഇതിനോടകം തന്നെ തീര്‍ന്നു. ആയിരക്കണക്കിന് മലയാളികളെയാണ് ഇത് വലയ്ക്കുക.
യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ ( 16527) ഡിസംബര്‍ 20 മുതല്‍ സ്ലീപ്പര്‍ ടിക്കറ്റില്ല. ചില ദിവസങ്ങളിലെ വെയ്റ്റിംഗ് 173 കടന്നു. ബംഗളൂരു- എറണാകുളം എക്‌സ്പ്രസില്‍ (12677) വെയ്റ്റിംഗ് 114 മുതല്‍ 228 വരെയാണ്. ബംഗളൂരു- കന്യാകുമാരി എക്‌സ്പ്രസില്‍ (16526) 298 ആണ് വെയ്റ്റിംഗ്. മുംബൈയില്‍ നിന്ന് ഉള്ള വണ്ടികളിലും ടിക്കറ്റ് തീര്‍ന്നു. നേത്രാവതി എക്‌സ്പ്രസില്‍ (16345) 20 മുതല്‍ സ്ലീപ്പറിലും തേര്‍ഡ് എസിയിലും ടിക്കറ്റ് കിട്ടാനില്ല.
ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്കായി നാട്ടിലെത്താനൊരുങ്ങുന്ന മലയാളികള്‍ക്ക് വെല്ലുവിളിയായി ട്രെയിന്‍ ടിക്കറ്റ് ക്ഷാമം !!
Advertisement
Advertisement
Advertisement