തന്റെ അഭിനിവേശത്തെ സാമ്പത്തിക വിജയമാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു.
പച്ചക്കറി വേസ്റ്റ് കത്തിക്കുന്നത് പ്രകൃതിക്ക് ദോഷമാണെന്ന് നമ്മള് എപ്പോഴും കേള്‍ക്കാറുള്ള വാര്‍ത്തയാണ്. ഇതില്‍ നിന്നാണ് തൃപ്തി ധക്കാട്ടെ ഒരു വലിയ സാധ്യത കണ്ടെത്തിയത്. ഈ പച്ചക്കറി വേസ്റ്റില്‍ ഉപയോഗിച്ച് മറ്റെന്തെങ്കിലും വളര്‍ത്താന്‍ കഴിയുമോ? അങ്ങിനെയാണ് പച്ചക്കറി വേസ്റ്റ് ഉപയോഗിച്ച് കൂണ് വളര്‍ത്താനാവുമെന്ന് കണ്ടെത്തിയത്.
അഞ്ച് വര്‍ഷത്തോളം പ്രൊഫസറായിരുന്നു തൃപ്തി ധക്കാട്ടെ. നാഗ്പൂര്‍ സര്‍വ്വകലാശാലയില്‍ ഗവേഷണവും നടത്തിയിരുന്നു. കൂണ്‍കൃഷിയെക്കുറിച്ച് തൃപ്തി ധക്കാട്ടെ ഏറെ പഠിച്ചു. ഗവേഷണം നടത്തി. പ്രോട്ടീനും വിറ്റാമിനും മിനറലുകളും ഉണ്ടെന്നതാണ് കൂണിനെ ആരോഗ്യദായകമായ ഭക്ഷണമാക്കി മാറ്റുന്നത്. കൂണ്‍കൃഷി എന്നത് സാമ്പത്തിക വിജയം നേടാനും കൂടിയുള്ള മാര്‍ഗ്ഗമാണെന്ന് തൃപ്തി ധക്കാട്ടെ പറയുന്നു.
ആദ്യം ഭര്‍ത്താവാണ് മൂന്ന് ലക്ഷം രൂപ കൂണ്‍കൃഷിക്കായി ഇറക്കിയത്. ഈ നിക്ഷേപമാണ് കൂണ്‍കൃഷിക്കുള്ള അടിത്തറയിട്ടത്. “കുറച്ചുവര്‍ഷം മുന്‍പ് അമ്മയ്ക്ക് ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് ക്യാന്‍സറാണെന്ന് കണ്ടെത്തി.ഇത്തരം രോഗമുള്ളവര്‍ക്ക് കൂണ് സിദ്ധൗഷധമാണെന്ന് അറിഞ്ഞിരുന്നു. ഇതും കൂണ്‍കൃഷിയിലേക്ക് തിരിയാന്‍ കാരണമായി.”- തൃപ്തി ധക്കാട്ടെ പറയുന്നു.
ആളുകളോട് കൂണ്‍കൃഷിയില്‍ ഓയസ്റ്റര്‍ കൂണ് കൃഷി ചെയ്യാനാണ് തൃപ്തി നിര്‍ദേശിക്കുക. “കൂണ് നോണ്‍-വെജിറ്റേറിയനാണെന്ന് ഒരു തെറ്റിദ്ധാരണയുണ്ട്. അതല്ല.” -തൃപ്തി പറയുന്നു. തുടക്കത്തില്‍ വിപണി കണ്ടുപിടിക്കുക പ്രയാസമായിരുന്നു. ക്രമേണ വിപണിയില്‍ മെച്ചപ്പെട്ട ഓര്‍ഡറുകള്‍ നേടാന്‍ തുടങ്ങി. ഇന്ന് മാസം 4 ലക്ഷം വീതം വരുമാനമുണ്ടാക്കുന്ന ബിസിനസായി തൃപ്തിയുടെ കൂണ് കൃഷി വളര്‍ന്നിരിക്കുന്നു. മാത്രമല്ല നിരവധി സ്ത്രീകളെയും കൂണ്‍കൃഷിയിലേക്ക് തൃപ്തി കൊണ്ടുവന്നു.
മൈക്രോബയോളജി പ്രൊഫസറായ ഈ വനിത തന്റെ പ്രൊഫസറുടെ കോട്ട് ഊരിവെച്ച്, കര്‍ഷകയുടെ കുപ്പായമണിഞ്ഞു : അക്കാദമിക രംഗത്ത് നിന്നും കൃഷിയിലേക്ക് തിരിഞ്ഞ പ്രൊഫസറായ തൃപ്തി ധക്കാട്ടെയുടെ യാത്ര അസാധാരണമായ ഒന്നാണ് ; മാസ വരുമാനം 4 ലക്ഷം രൂപ !!
Advertisement
Advertisement
Advertisement