നേരത്തെ, വിദേശത്തേയ്‌ക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ഉപഭോക്താക്കൾ ഒരു അന്താരാഷ്‌ട്ര സിം കാർഡിലേക്ക് മാറേണ്ടതായിരുന്നു, എന്നാൽ ഈ പുതിയ റീചാർജ് സവിശേഷത വന്നതോടെ കൈയിലുള്ള സിം കാർഡ് ഇൻ്റർനാഷണലായി മാറും.
90 ദിവസത്തേക്ക് 167 രൂപയോ 30 ദിവസത്തേക്ക് 57 രൂപയോ റീചാർജ് ചെയ്താൽ, ഒരു സാധാരണ ബിഎസ്എൻഎൽ സിം കാർഡ് അന്താരാഷ്‌ട്രതലത്തിൽ പ്രവർത്തനക്ഷമമാകും.
പ്രത്യേക റീചാര്‍ജ് കാര്‍ഡിന്റെ സാധുതയ്‌ക്കുവേണ്ടി മാത്രമാണ് ഈ സംവിധാനം. കോള്‍ ചെയ്യാനും ഡേറ്റയ്‌ക്കും വേറെ റീചാര്‍ജ് ചെയ്യണം. രാജ്യത്ത് ആദ്യമായി കേരള സര്‍ക്കിളിലാണ് ഇത്തരമൊരു പദ്ധതി ബി.എസ്.എന്‍.എല്‍. നടപ്പാക്കുന്നത്.
മലയാളികള്‍ ഏറെയുള്ള രാജ്യമെന്നനിലയിലാണ് യുഎഇയ്‌ക്ക് പരിഗണന കിട്ടിയത്. ഭാവിയില്‍ മറ്റുരാജ്യങ്ങളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് ബിഎസ്എന്‍എല്‍ ഉദ്ദേശിക്കുന്നത്.
ഗൾഫ് മലയാളികൾക്ക് വലിയ ആശ്വാസമായി, ബി എസ് എൻ എൽ ഉപഭോക്താക്കൾക്ക് അവരുടെ ആഭ്യന്തര സിം കാർഡുകൾ യുഎഇയിൽ ഒരു പ്രത്യേക പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും : കൂടുതൽ വിവരങ്ങൾ അറിയാം ...
Advertisement

Advertisement

Advertisement

