breaking news New

അസം യുവതിയുടെ കൊലപാതകത്തിലെ പ്രതി മലയാളിയായ ആരവ് പോലീസ് പിടിയിൽ

ഇയാൾ ഉത്തരേന്ത്യയിൽ നിന്നും പിടിയിലായതായിട്ടാണ് സൂചന. നേരത്തെ ഇയാൾ കീഴടങ്ങാൻ സമ്മതിച്ച് കർണാടക പോലീസിനെ ഫോണിൽ വിളിച്ചിരുന്നു. തുടർന്ന് കർണാടക പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടിയെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് അസം സ്വദേശിനി മായ ഗാഗോയിയെ ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ കാമുകനും കണ്ണൂർ സ്വദേശിയുമായ ആരവ് കടന്നുകളഞ്ഞത്. ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.

ഇക്കാര്യം മായ തൻ്റെ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിൽ വ്യക്തമാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5