ഇന്നലെ പുലർച്ചെ 3.15 മുതൽ 9.30 വരെ മൂടൽമഞ്ഞു പരന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ സി എം) അറിയിച്ചു. ദൃശ്യപരതയിൽ കുറവുണ്ടായി. ഇനിയുള്ള ദിവസങ്ങളിലും ഇതേ സാഹചര്യം തുടരും.
മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പോലീസ് ആവശ്യപ്പെട്ടു. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കാനും ഡ്രൈവർമാക്ക് നിർദ്ദേശം ഉണ്ട്.
കടൽ പ്രേക്ഷുബ്തമാകുന്നതിനും വടക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുന്നതിനും സാധ്യതയുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനാൽ തുറസ്സായ ഇടങ്ങളിൽ ഇറങ്ങുകയാണെങ്കിൽ ശ്രദ്ധിക്കണം. താപനില ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്.
യു എ ഇയിൽ പുലർച്ചകളിൽ മൂടൽമഞ്ഞ് കനത്തു
Advertisement
Advertisement
Advertisement