യുഎഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി രാജ്യത്തെ സ്വകാര്യ മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റെസേഷൻ അറിയിപ്പ് നൽകി.
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2024 ഡിസംബർ 2, തിങ്കളാഴ്ച, ഡിസംബർ 3, ചൊവ്വാഴ്ച എന്നീ ദിനങ്ങളിൽ ശമ്പളത്തോട് കൂടിയ അവധി ദിനങ്ങളായിരിക്കും. അവധിയ്ക്ക് ശേഷം സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം 2024 ഡിസംബർ 4, ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.
സ്വകാര്യ മേഖലയിലെ അവധിദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ
Advertisement

Advertisement

Advertisement

