2022 ജനുവരിയില്‍ നടന്ന ദാരുണ സംഭവത്തിലാണ് മിനസോട്ട ജൂറിയുടെ തീരുമാനം. കൊടും മഞ്ഞില്‍ കാനഡ അതിര്‍ത്തിയിലൂടെ അമേരിക്കന്‍ അതിര്‍ത്തി കടക്കാനുള്ള ശ്രമത്തില്‍ ഗുജറാത്തില്‍ നിന്നുള്ള കുടുംബത്തിനാണ് അതീവ ദാരുണമായ അന്ത്യം സംഭവിച്ചത്. ഹര്‍ഷ്‌കുമാര്‍ രമണ്‍ലാല്‍ പട്ടേല്‍, സ്റ്റീവ് ആന്തണി ഷാന്‍ഡ് എന്നിവരെയാണ് സംഭവത്തില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. മനുഷ്യക്കടത്ത്, ക്രിമിനല്‍ ഗൂഡാലോചന, നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഇവരെ അമേരിക്കയിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കാനഡ വരെയും വരെ എത്താനടക്കമുള്ള സഹായം നല്‍കിയവരാണ് കുറ്റക്കാരെന്ന് തെളിഞ്ഞത്. എന്നാല്‍ പട്ടേല്‍ കുടുംബത്തിന്റെ മരണത്തില്‍ പങ്കില്ലെന്നാണ് ഇരുവരും കോടതിയില്‍ വാദിച്ചത്.
അമേരിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും പന്ത്രണ്ട് കിലോമീറ്റര്‍ അകലെയാണ് കൊടും മഞ്ഞില്‍ തണുത്തുറഞ്ഞ നിലയിലാണ് കനേഡിയന്‍ പോലീസ് ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാനഡ അതിര്‍ത്തിക്കുള്ളില്‍ മാനിട്ടോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. മൈനസ് 35 ഡിഗ്രി താപനിലയുള്ളിടത്ത് നിന്നായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അനധികൃതമായി വടക്കേ അമേരിക്കയിലേക്ക് വിദേശ പൌരന്മാരെ എത്തിക്കാനുള്ള മനുഷ്യക്കടത്തിനെതിരായാണ് വിചാരണ ആരംഭിച്ചത്. വെള്ളിയാഴ്ചയാണ് ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. തിങ്കളാഴ്ചയാണ് വിചാരണ ആരംഭിച്ചത്. ഇത്തരത്തില്‍ അമേരിക്കന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച് പിടിക്കപ്പെട്ട ഒരാള്‍ അടക്കമുള്ളവരുടെ മൊഴി അടക്കമുള്ളവ പരിഗണിച്ചാണ് കോടതി വിധി.
പട്ടേല്‍ കുടുംബം ദാരുണമായി മരിക്കുന്നതിന് മുന്‍പ് കുറ്റവാളികളുമായുള്ള ടെക്സ്റ്റ് മെസേജ് അടക്കമുള്ളവയും കേസില്‍ തെളിവായി. വൈശാലിബെന്‍ പട്ടേല്‍, ഭര്‍ത്താവ് ജഗ്ദീഷ് ഇവരുടെ മക്കളായ 11കാരി വിഹാംഗി, മൂന്ന് വയസുകാരനായ ധാര്‍മിക് എന്നിവരെയാണ് 2022 ജനുവരിയില്‍ കൊടും മഞ്ഞില്‍ തണുത്ത് വിറങ്ങലിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ത്യയില്‍ നിന്ന് വിസിറ്റിംഗ് വിസയില്‍ കാനഡയിലെ ടൊറന്റോയിലെത്തി ഇവിടെ നിന്നും കൊടും തണുപ്പില്‍ കൊടും മഞ്ഞില്‍ അമേരിക്കന്‍ അതിര്‍ത്തി കടക്കാനുള്ള ശ്രമമാണ് ദാരുണ സംഭവത്തിന് കാരണമായത്. സമാന രീതിയില്‍ അതിര്‍ത്തി കടക്കാനായി എത്തിയ വലിയ സംഘത്തില്‍ നിന്ന് ഇരുട്ടില്‍ വഴി തെറ്റിപ്പോയതായിരുന്നു കുടുംബത്തിന്റെ അതിദാരുണമായ അന്ത്യത്തിലേക്ക് എത്തിച്ചത്.
അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ഇന്ത്യന്‍ കുടുംബം കാനഡ അമേരിക്ക അതിര്‍ത്തിയില്‍ തണുത്ത് വിറച്ച് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കുറ്റക്കാരെന്ന് കോടതി
Advertisement
Advertisement
Advertisement