breaking news New

ജയിലില്‍ ഉത്പാദിപ്പിക്കുന്ന ഫ്രീഡം ചപ്പാത്തിയുടെ വില വര്‍ദ്ധിപ്പിച്ചു

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയില്‍ ചപ്പാത്തിയുടെ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പത്ത് ചപ്പാത്തികളടങ്ങുന്ന ഒരു പായ്ക്കറ്റ് കവറിന് 20 രൂപ വില ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 30 രൂപയാണ് വില.

ഒരു ചപ്പാത്തിക്ക് രണ്ടു രൂപ എന്നത് മൂന്നു രൂപയാക്കിയിരിക്കുകയാണ്. പുതുക്കിയ വില വര്‍ദ്ധന നവംബര്‍ 21 മുതല്‍ നിലവില്‍ വരും.

തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന്‍ ഹോമുകള്‍, ചീമേനി തുറന്ന ജയില്‍, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ല ജയിലുകള്‍ എന്നിവിടങ്ങളിലാണ് ജയില്‍ ചപ്പാത്തി നിര്‍മിക്കുന്നത്. 2011ലാണ് ചപ്പാത്തി നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിച്ചത്. അന്നുമുതല്‍ രണ്ടു രൂപയാണ് വില.

അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് ചപ്പാത്തിയുടെ വില വര്‍ദ്ധനവിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. ജയിലുകളില്‍ തയ്യാറാക്കുന്ന 21 ഇനം ഭക്ഷണങ്ങള്‍ക്ക് ഫെബ്രുവരിയില്‍ വിലകൂടിയിരുന്നു. ചിക്കന്‍ കറി- 30, ചിക്കന്‍ ഫ്രൈ- 45, ചില്ലി ചിക്കന്‍- 65, മുട്ടക്കറി- 20, വെജിറ്റബിള്‍ കറി- 20, ചിക്കന്‍ ബിരിയാണി- 70, വെജിറ്റബിള്‍ ഫ്രൈഡ്‌റൈസ്- 40, മുട്ട ബിരിയാണി- 55

അഞ്ച് ഇഡ്ഡലി, സാമ്പാര്‍, ചമ്മന്തിപ്പൊടി- 35, ഇടിയപ്പം അഞ്ചെണ്ണം- 30, പൊറോട്ട (നാലെണ്ണം)- 28, കിണ്ണത്തപ്പം- 25, ബണ്‍- 25, കോക്കനട്ട് ബണ്‍- 30, കപ്പ് കേക്ക്- 25, ബ്രഡ്- 30, പ്ലംകേക്ക് 350 ഗ്രാം- 100, പ്ലം കേക്ക് 750 ഗ്രാം- 200, ചില്ലി ഗോപി-25, ഊണ്‍- 50, ബിരിയാണി റൈസ്- 40 എന്നിങ്ങനെ ആയിരുന്നു നേരത്തെ വില കൂട്ടിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5