breaking news New

വിദ്യാര്‍ത്ഥികള്‍ക്കായിതാ ഐഎസ്ആര്‍ഒയുടെ ഏക ദിന കോഴ്‌സ് ...

ഇക്കോളജിക്കല്‍ സ്റ്റഡീസില്‍ മഷീന്‍ ലേണിംഗ് ആപ്ലിക്കേഷനുകളെക്കുറിച്ചാണ് കോഴ്‌സ്. ഏകദിന കോഴ്‌സ് എന്നതിന് പുറമെ തികച്ചും സൗജന്യമായാണ് ഇസ്രോ ഇത് സജ്ജമാക്കിയിരിക്കുന്നത്. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇ-സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും.

ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ ഏത് മേഖലയിലുള്ളവര്‍ക്കും കോഴ്‌സിന്റെ ഭാഗമാകാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപവിഭാഗമായ ഡീപ് ലേണിംഗ് പാരിസ്ഥിതിക ഗവേഷണത്തില്‍ വിപ്ലവം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇതേവിഷയത്തില്‍ സൗജന്യ കോഴ്‌സ് നല്‍കാന്‍ ഇസ്രോ തീരുമാനിച്ചത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ് (ഐഐആര്‍എസ്) ഔട്ട്‌റീച്ച് ഫെസിലിറ്റി മുഖേന ഇസ്രോ സംഘടിപ്പിക്കുന്ന പ്രോഗ്രാമാണിത്.

സസ്യങ്ങളുടെ വര്‍ഗ്ഗീകരണം, വനനശീകരണ നിരീക്ഷണം, സ്പീഷീസ് ഐഡന്റിഫിക്കേഷന്‍, ആവാസവ്യവസ്ഥയുടെ മാപ്പിംഗ് തുടങ്ങിയവയില്‍ ഡീപ് ലേണിംഗ് ടൂളുകള്‍ എപ്രകാരം ഉപയോഗിക്കാമെന്നും സാധ്യതകളുമാണ് കോഴ്‌സിലൂടെ പങ്കുവയ്‌ക്കുന്നത്. ബിരുദധാരികള്‍ക്കാണ് കോഴ്‌സിന് അപേക്ഷിക്കാന്‍ കഴിയുക. ഇക്കോളജി, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, ജിയോസ്‌പേഷ്യല്‍ ടെക്‌നോളജി, വെജിറ്റേഷന്‍ സ്റ്റഡീസ് തുടങ്ങിയവയില്‍ പഠിക്കുകയോ ഗവേഷണം ചെയ്യുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് അനുയോജ്യമായ കോഴ്‌സാണിതെന്ന് ഇസ്രോ അറിയിച്ചു. IIRSന്റെ ഇ-ക്ലാസ് പോര്‍ട്ടലിലൂടെ നവംബര്‍ 27-ന് ക്ലാസ് നടക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5