ഓൺലൈൻ തട്ടിപ്പിന് ഉപയോഗിച്ച അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. പ്രതിവർഷം 17,000 കോടിയുടെ തട്ടിപ്പാണ് ഈ അക്കൗണ്ടുകൾ വഴി നടത്തിയിരുന്നത്. ആദ്യഘട്ട അന്വേഷണത്തിൽ, കൊള്ളയടിച്ച പണം തട്ടിപ്പുമായി ബന്ധമില്ലാത്തവരുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുറന്ന് കൈമാറുന്നതായി സൈബർ ക്രൈം കോർഡിനേഷൻ സംഘം കണ്ടെത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, ചില സ്വകാര്യ ബാങ്കുകൾ എന്നിവിടങ്ങളിൽ ഈ തട്ടിപ്പ് ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. വളരെ ലളിതമായി ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യമായതിനാൽ ഓൺലൈനായി ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യമാണ് തട്ടിപ്പുകാർ കൂടുതലായി ഉപയോഗിക്കുന്നതെന്നും, അതിനാൽ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.
മിക്ക തട്ടിപ്പുകളും ബാങ്ക് ഇടപാടുകളിലൂടെ നടക്കുന്നതിനാൽ, ബാങ്കുകൾ വിചാരിച്ചാൽ ഈ തട്ടിപ്പ് പൂർണമായും തടയാനാകും. ധനമന്ത്രാലയം, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം, പോലീസ് എന്നീ നാല് വകുപ്പുകളും ഒരുമിച്ച് പ്രവർത്തിച്ചാൽ തട്ടിപ്പുകൾ പൂർണമായും തടയാനാകുമെന്നും സാമ്പത്തിക രംഗത്തെ വിദഗ്ദർ പറയപ്പെടുന്നു.
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് പ്രാരംഭ നടപടിയാണെന്നും ജനങ്ങളുടെ ഒരു രൂപ പോലും കബളിപ്പിക്കപ്പെടാതിരിക്കാൻ തുടർച്ചയായി വിവിധ നടപടികൾ സ്വീകരിക്കേണ്ടത് കേന്ദ്ര സർക്കാരിൻ്റെ കടമയാണെന്നും ഇവർ അഭിപ്രായപ്പെടുന്നു. അതുപോലെ ഒടിപിയും മറ്റും അറിയാത്തവരുമായി പങ്കുവയ്ക്കരുതെന്ന് ബാങ്കുകൾ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ ഇപ്പോഴും വഞ്ചിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണെന്നും വിലയിരുത്തപ്പെടുന്നു.
ഇന്ത്യയൊട്ടാകെ 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു !!
Advertisement
Advertisement
Advertisement