വ്യാജ കശുവണ്ടി തിരിച്ചറിയാൻ എളുപ്പം സാധിക്കും. കശുവണ്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
നിറം പരിശോധിച്ചാൽ കശുവണ്ടി എങ്ങനെയുള്ളതാണെന്ന് തിരിച്ചറിയാൻ ഒരുപരിധി വരെ സാധിക്കും.
യഥാർത്ഥ കശുവണ്ടിയുടെ നിറം വെള്ളയാണ്.
പാടുകളും കറുപ്പും ദ്വാരങ്ങളുമുള്ള കശുവണ്ടി വാങ്ങാതിരിക്കുക.
ഒരു ഇഞ്ച് നീളവും അൽപ്പം കട്ടിയേറിയതുമാണ് കശുവണ്ടിയെങ്കിൽ സുരക്ഷിതമാണ്. കാരണം ഏറിയ പങ്കും ഈ വലുപ്പത്തിലാണ് ലഭിക്കുക.
യഥാർത്ഥ കശുവണ്ടിക്ക് അൽപം മധുരമുണ്ടായിരിക്കും.
ചവയ്‌ക്കുമ്പോൾ അവ പെട്ടെന്ന് പൊടിഞ്ഞ് പോവുകയും ചെയ്യും. എന്നാൽ മായം കലർന്നിട്ടുണ്ടെങ്കിൽ കശുവണ്ടി ചവയ്‌ക്കുമ്പോൾ പശിമ അനുഭവപ്പെടും. ഭാരവും കൂടുതലായിരിക്കും.
മണത്ത് നോക്കിയാലും കശുവണ്ടിയിലെ മായം അറിയാം. യഥാർത്ഥ കശുവണ്ടിക്ക് നേരിയ ഗന്ധമുണ്ട്. എണ്ണയുടെ മണമാണെങ്കിൽ അത് വ്യാജനായിരിക്കും.
ശുദ്ധജലത്തിൽ കശുവണ്ടി ഇട്ട് നോക്കുക. വെള്ളത്തിൽ മുങ്ങുകയാണെങ്കിൽ ശുദ്ധമാണെന്ന് തിരിച്ചറിയാം. എന്നാൽ വെള്ളത്തിൽ പൊങ്ങി കിടക്കുകയാണെങ്കിൽ മായം കലർന്നതാകും.
ഡ്രൈ ഫ്രൂട്ട്സിൽ ഏറ്റവും ഡിമാന്‍റുള്ള കശുവണ്ടി തിരഞ്ഞെടുക്കുമ്പോൾ ഒറിജിനലാണോ വ്യാജനാണോ എന്ന തിരിച്ചറിയേണ്ടത് പ്രധാനമാണ് : അറിഞ്ഞിരിക്കാൻ ഈ കാര്യങ്ങൾ ...
Advertisement
Advertisement
Advertisement