രാംകിഷോർ ലോധ എന്ന യുവാവിനാണ് വീട് വൃത്തിയാക്കവേ ഉഗ്ര വിഷമുള്ള പാമ്പിൽ നിന്നും കടിയേറ്റത്.
കടിയേറ്റയുടൻ വിഷം രക്തത്തിൽ പടരാതിരിക്കാൻ മറ്റാരും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരുകാര്യമാണ് രാംകിഷോർ ചെയ്തത്. പാമ്പിന്‍റെ കൊത്തേറ്റ വിരൽ അപ്പാടെ മുറിച്ചു മാറ്റുകയായിരുന്നു. തുടർന്ന് മുറിച്ചു മാറ്റിയ വിരലും പ്ലാസ്റ്റിക് കവറിലാക്കി 32 കിലോമീറ്റർ യാത്ര ചെയ്താണ് യുവാവ് മധ്യപ്രദേശിലെ പന്ന ജില്ലാ ആശുപത്രിയിൽ എത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
വീട് റിപ്പയർ ചെയ്യുന്നതിനിടെ തന്നെ ഒരു മീറ്ററോളം നീളമുള്ള മൂർഖൻ കൊത്തിയതായും തുടർന്ന് വിരൽ അടയ്ക്ക മുറിക്കുന്ന ഉപകരണം കൊണ്ട് മുറിച്ചു മാറ്റുകയുമായിരുന്നു എന്ന് യുവാവ് പറഞ്ഞു. കടിയേറ്റിട്ടും രക്ഷപ്പെടാൻ ശ്രമിച്ച പാമ്പിനെ കൊന്നിട്ടാണ് താൻ ആശുപതിയിലേക്ക് വന്നതെന്നും അദ്ദേഹം പറയുന്നു. റാം കിഷോർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. പക്ഷെ, മുറിച്ചു മാറ്റിയ വിരൽ തുന്നിച്ചേർക്കുന്ന ഓപ്പറേഷൻ വിജയിക്കാൻ സാധ്യതയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
പാമ്പ് കടിച്ച വിരൽ അപ്പാടെ മുറിച്ചു മാറ്റി വാർത്തയിൽ ഇടം പിടിച്ചിരിക്കുകയാണ് മധ്യപ്രദേശിൽ നിന്നുള്ള ഒരു 32 കാരൻ !!
Advertisement

Advertisement

Advertisement

