ചെന്നൈ: ബന്ധുക്കൾക്ക് വാട്‌സ്ആപ്പിലൂടെ അസ്വാഭാവികമായ സന്ദേശമയച്ചതിന് പിന്നാലെ 27-കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാഗപട്ടണം ജില്ലയിലെ വേദാരണ്യം സ്വദേശി ജീവയുടെ മകൻ അൻപരശു (27) ആണ് ചെന്നൈ അമ്പത്തൂരിലെ വാടകവീട്ടിൽ മരിച്ചത്.
ചെന്നൈ ആവഡിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അൻപരശു അമ്പത്തൂർ വിജയലക്ഷ്മിപുരം ഭക്തവത്സലം സ്ട്രീറ്റിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഏകാന്തത അനുഭവിച്ചിരുന്ന യുവാവ് വിവാഹം നടത്തിത്തരണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നതായും വിവരമുണ്ട്.
ഇന്നലെ രാവിലെയാണ് ഇളയച്ഛൻ രാജഗുരുവിനും മറ്റ് ബന്ധുക്കൾക്കും അൻപരശു വാട്‌സ്ആപ്പ് സന്ദേശമയച്ചത്. സന്ദേശം കണ്ട് ആശങ്കയിലായ ബന്ധുക്കൾ ഉടൻ വീട്ടിലെത്തിയപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അമ്പത്തൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കീഴ്പ്പാക്കം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സഹോദരി പ്രഭാവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവാവിന്റെ മരണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
മാനസിക വിഷമങ്ങളിലൂടെയോ കടുത്ത സമ്മർദത്തിലൂടെയോ കടന്നുപോകുന്നവർ സഹായം തേടുക. കേരള ദിശ ഹെൽപ് ലൈൻ: 1056 / 0471-2552056. സ്നേഹ: 044-24640050.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
“ഒറ്റയ്ക്ക് വരരുത്, കൂട്ടമായി വന്ന് എന്നെ കാണണം” ; ബന്ധുക്കൾക്ക് അവസാന വാട്‌സ്ആപ്പ് സന്ദേശം അയച്ച് 27-കാരൻ ജീവനൊടുക്കി ; ചെന്നൈയിൽ നടുക്കുന്ന സംഭവം
Advertisement
Advertisement
Advertisement