breaking news New

ഡിജെ ശബ്ദം താങ്ങാനാകാതെ 20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം ; ശബ്ദം കുറയ്ക്കണമെന്ന കുടുംബത്തിന്റെ അപേക്ഷ അവഗണിച്ചെന്ന് പരാതി !!

ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഘോഷയാത്രയ്ക്കിടെ അമിത ശബ്ദത്തിൽ ഡിജെ പ്രവർത്തിപ്പിച്ചതിനെ തുടർന്ന് 20 ദിവസം മാത്രം പ്രായമുള്ള നവജാത ശിശു മരിച്ചു. മുദിയാരി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം.

ഘോഷയാത്രയുടെ ഡിജെ വാഹനം വീടിന് സമീപമെത്തിയപ്പോൾ വീട്ടിൽ കൈക്കുഞ്ഞുണ്ടെന്നും ശബ്ദം കുറയ്ക്കണമെന്നും കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ആവശ്യം പരിഗണിക്കാതെ വാഹനം വീടിന് മുന്നിൽ നിർത്തി കൂടുതൽ ഉച്ചത്തിൽ പാട്ടുകൾ വെച്ചെന്നാണ് ബന്ധുക്കളുടെ പരാതി.

അമ്മയ്‌ക്കൊപ്പം വീട്ടിനുള്ളിൽ ഉറങ്ങുകയായിരുന്ന കുഞ്ഞ് അമിത ശബ്ദത്തെ തുടർന്ന് ഭയപ്പെടുകയും ഹൃദയസ്തംഭനം സംഭവിച്ച് മരിക്കുകയുമായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഘോഷയാത്രയ്ക്ക് ഉപയോഗിച്ച ഡിജെ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ മരണകാരണം സ്ഥിരീകരിക്കുന്നതിനുള്ള തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4